ഫേസ്ബുക്കും ടിക്ടോകും ഇന്‍സ്റ്റഗ്രാമും പബ്ജിയും ഉള്‍പ്പെടെയുള്ളവ നീക്കാനാണ് നിര്‍ദ്ദേശം. സുരക്ഷ പ്രശ്നങ്ങളും വിവരങ്ങള്‍ ചോരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂലൈ 15നകം മൊബൈല്‍ ആപ്പുകള്‍ നീക്കണം. സൈനികരുടെ അക്കൗണ്ടുകള്‍ വഴി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനയും പാകിസ്ഥാനും ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ 29ന് 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര ഐ ടി മന്ത്രാലയം രാജ്യത്ത് നിരോധിച്ചിരുന്നു.നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിരോധിത ആപ്പുകളുടെ പട്ടികയില്‍ വാട്ട്സാപ്പ് ഇല്ല. ഡേറ്റിങ് ആപ്പുകളായ ടിന്‍ഡര്‍, കോച്ച് സര്‍ഫിംഗ്, വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്ലി ഹണ്ട് പോലുള്ള ആപ്പുകളും നീക്കം ചെയ്യാന്‍ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.