ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ അക്രമാസക്തരാക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്

0

കുട്ടികളെയും കൗമാരക്കാരെയും ഒരുപോലെ ആക്രമണകാരികളാക്കുകയും കുറ്റകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ഗെയിമുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പൊലീസ് പറയുന്നു. അവധിക്കാലത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ഇതുസംബന്ധിച്ച പൊലീസിന്റെ മുന്നറിയിപ്പുകള്‍;

* ഇത്തരം ഗെയിമുകള്‍ അമിതമായി കളിക്കുന്നത് മാനസിക പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

* യാഥാര്‍ഥ്യത്തില്‍നിന്ന് സാങ്കല്‍പിക ലോകത്ത് മുഴുകി കുട്ടികള്‍ കുടുംബത്തില്‍നിന്ന് അകന്നു പോകാനും ഇടവരും. * കാണുന്നതിനെ അനുകരിക്കാനുള്ള ശ്രമം കുട്ടികളില്‍ ഉണ്ടാകുമ്ബോള്‍ അക്രമവും വിനോദത്തിനുള്ള മാര്‍ഗമായി അവര്‍ കരുതിയേക്കാം. അങ്ങനെ തുടങ്ങുന്ന കുട്ടികള്‍ പിന്നീട് ഇതര കുട്ടികളെ വാക്കാലും ശാരീരികമായും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന തലത്തിലേക്കു വരെ എത്താന്‍ സാധ്യതയുണ്ട്.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

* നല്ലതും ഉപദ്രവമില്ലാത്ത ഉള്ളടക്കമുള്ള ഗെയിമുകള്‍ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ സഹായിക്കണം

* ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ അനുയോജ്യമായ സമയം നിശ്ചയിക്കണം.

* ഡ്രോയിങ്, കളറിങ്, ക്യൂബുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, വായന തുടങ്ങിയ കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കണമെന്നും മാതാപിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു.

You might also like
Leave A Reply

Your email address will not be published.