പൂന്തുറ പ്രദേശത്ത് വീണ്ടും ചെറിയ തോതിൽ പോലീസും നാട്ടുകാരും തമ്മിൽ പ്രശ്‌നം

0


ഇന്ന് രാവിലെ 4 മണി മുതൽ പൂന്തുറ പുത്തൻപള്ളിക്ക് സമീപത്ത് ഹൈവേയിൽ നിന്ന് പൂന്തുറ ഉള്ളിലേക്കുള്ള റോഡ് കാൽനടയാത്രക്കാർക്കും വിലക്കിയതാണ് പ്രശ്‌നം. എന്നാൽ പോലീസ് പറയുന്നത് സുരക്ഷാ ഭാഗമായി മാത്രമാണ് ഇത് ചെയ്തത് എന്നാണ്. ട്രിപ്പിൾ ലോക്ഡൗൻ പ്രഖ്യാപിച്ച ഈ പ്രദേശത്ത് നിന്നും ഒരു കാരണവശാലും ആരും ആവശ്യം ഇല്ലാതെ പുറത്ത് പോകരുത് എന്ന നിർദേശം വാർത്താമാധ്യമങ്ങളിൽ കൂടിയും, പോലീസ് അനൗണ്സ്മെന്റ് വാഹനത്തിലൂടെ നൽകിയിട്ടും പോലീസ് ബാരികേട് മാറ്റി നിയമലംഘനം നടത്തിക്കൊണ്ട് പലരും പുറത്തു പോകുന്നു എന്നാണ്.

ഇന്നലെ രാത്രി 5 കോവിഡ് കേസുകൾ സീരിയസ് ആയി ഹോസ്പിറ്റലിലേക്ക് മാറ്റിയത് കൊണ്ടാണ് ഇങ്ങനെ ശക്തമായ നിലപാട് എടുത്തത് എന്നാണ് പോലീസ് പറയുന്നത്…
സുരക്ഷാ ഭാഗമായി സർക്കാർ നൽകുന്ന നിർദേശം പാലിക്കുന്നില്ല എങ്കിൽ വലിയ അപകടമാണ്‌ ഈ പ്രദേശത്ത് ഉണ്ടാകാൻ പോകുന്നത് എന്ന് പോലീസ് നിർദേശം നൽകി.
എന്നാൽ സർക്കാർ അനുവദിച്ച പ്രകാരം ഉള്ള യാത്രകൾ പോലും അനുവദിക്കുന്നില്ല എന്നും, അവശ്യസാധങ്ങൾ വാങ്ങാൻ പോലും കടത്തി വിടുന്നില്ലെന്നും പരാതി ഉയർന്നു…..
എന്തായാലും നമ്മുടെ സുരക്ഷക്കാണ് പോലീസും സർക്കാരും ശ്രമിക്കുന്നത്. അതിനാൽ നാം അതിന് തയ്യാറാകണം. ഇല്ല എങ്കിൽ വലിയ അപകടമാണ് വരാൻ പോകുന്നത്….

You might also like
Leave A Reply

Your email address will not be published.