പ്ലസ് ടു, വി.എച്ച്‌.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0

ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുന്നത്. നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇക്കുറി പ്ലസ് ടു പരീക്ഷ എഴുതിയത്.വി.എച്ച്‌.എസ്.ഇയിലെ മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഫലവും അറിയാം. കോവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു ഇക്കുറി പരീക്ഷ നടന്നത്. മൂല്യ നിര്‍ണയവും രണ്ട് ഘട്ടങ്ങളിലായി നടന്നു. സംസ്ഥാനത്തെ എട്ടു കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്ബുകളിലായി 3020 അധ്യാപകരെ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ക്രമീകരിച്ചായിരുന്നു മൂല്യനിര്‍ണയം. ജൂണ്‍ 24ന് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി. ഫലമറിയാന്‍: ,​ . ,​ ,​ . സഫലം 2020 മൊബൈല്‍ ആപ്. പി.ആര്‍.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആര്‍.ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം.

You might also like
Leave A Reply

Your email address will not be published.