എവർഗ്രീൻ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന് അടുത്തുനിന്ന് ഒരു ദൂരക്കാഴ്ച തിരുവനന്തപുരത്ത് ഒരു അഭിമാന മുഹൂർത്തം ആയിരുന്നു ഇന്നലെ രാവിലെ നടന്നത് എവർഗ്രീൻ കണ്ടെയ്നർ കപ്പല് സ്റ്റാഫ് ചേഞ്ചിങ് നല്ലൊരു ശുഭപ്രതീക്ഷ നൽകുന്ന തുടക്കമാകട്ടെ സമൂഹത്തിന് ഉപകരിക്കുന്ന തരത്തിൽ കാര്യങ്ങൾ നിങ്ങടെ
തിരുവനന്തപുരം ഇന്ന് രാവിലെ കൃത്യം 6 മണിക്ക് എവർ ഗ്ലോബ് എന്ന കൂറ്റൻ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ പുറം കടലിൽ ക്രൂ ചേഞ്ചിനായി നങ്കുരം ഇട്ടു. മലയാളികൾ അടക്കമുള്ള 23 പേർ ഇന്ന് തീരത്ത് എത്തി.
രണ്ട് ദിനമായി ഇതിന്റെ പുറകിൽ ആയിരുന്നു. നിരന്തരമായ ഫോള്ളോ അപ്പ്. കാരണം തുറമുഖ മേഖലയാണ് അട്ടിമറികൾ ഉറപ്പ്.
ഇത് ഭാവി തലമുറയുടെ ഭാവി പ്രശ്നം കൂടിയാണ്. ആയതിനാൽ അങ്ങനെ വിട്ടു കളയാൻ പറ്റില്ലല്ലോ. അതും തിരുവനന്തപുരത്തെ രാജ്യാന്തര തുറമുഖത്തിന്റെ നില നിൽപ്പിന്റെ പ്രശ്നവും.
പക്ഷേ പ്രതീക്ഷിച്ച പോലെ ഇന്നലെ തന്നെ അട്ടിമറികൾക്ക് തുടക്കം വന്നു. എമിഗ്രേഷൻ വകുപ്പിന്റെ ഒന്നാന്തരം പാര എത്തി. പ്രമുഖ തുറമുഖ വകുപ്പ് ലോബികളും മുന്നിൽ. കളിക്കാർ കളിക്കുമ്പോൾ ഗാലറിയിൽ ഇരിക്കുന്നവർ മൗനം പാലിക്കുവാൻ പാടില്ലാലോ. V Mac സംഘടന ഉൾപ്പെടെ സർക്കാരിന്റെ പിടിപ്പു കേടിന് എതിരെ ശക്തമായി മുന്നോട്ട് വന്നു. ഒപ്പം സോഷ്യൽ മീഡിയ പേജ് ആയ ട്രിവാൻഡ്രം ഇന്ത്യനും( Trivandrum Indian) ശ്രീ : എലിയാസ് ജോൺ ഉൾപ്പെടെ പല വകുപ്പുകളും ആയി ബന്ധപ്പെട്ടു.
ലോക്ക്ഡൗൺ കാരണം മറ്റൊന്നിനും വഴി ഇല്ല. പക്ഷേ അവർക്ക് ഒപ്പം ശക്തമായ ഫോളോ അപ്പ് ആയി ട്രിവാൻഡ്രം ഇന്ത്യൻ ടീം മുന്നോട്ട് പോയി. കാരണം മുഖ്യമന്ത്രിയുടെ ഒരു ചെറിയ ഇടപെടൽ മതിയായിരുന്നു ഒരു ചരിത്രം പിറന്നു വീഴാൻ.അട്ടിമറിക്കപ്പെടും എന്ന അവസ്ഥയിൽ ബഹു :അനിൽ കുമാർ സാർ ഉൾപ്പെടെ ഇടപെട്ടു തുറമുഖ വകുപ്പുമായി. യുവാക്കൾ ഉൾപ്പെടെ തുറമുഖ സ്നേഹികളുടെ പ്രതിഷേധം സർക്കാരിന്റെ ശ്രദ്ധയിൽ എത്തിച്ചു. ഇത് ഭാവി തലമുറയുടെ പ്രശ്നം അല്ലേ, പിള്ളേർ ഉൾപ്പെടെ എല്ലാവരും കട്ടയ്ക്ക് നിന്നു എന്ന് വേണം പറയാൻ.
വൈകുന്നേരം ആയപ്പോൾ മുഖ്യമന്ത്രി ഇതിൽ ഇടപെട്ടു. ആദ്യ ക്രൂ ചേഞ്ച് നേരത്തെ നിഛയിച്ച പ്രകാരം വിഴിഞ്ഞത്ത് തന്നെ നടത്തും. അദ്ദേഹത്തിന്റെ ഇടപെടൽ തീർത്തും സ്വാഗതാർഹം തന്നെയാണ്. എമിഗ്രേഷൻ വകുപ്പിന്റെ ക്ലീറെൻസ് ആയി ബന്ധപ്പെട്ടു തുറമുഖ വകുപ്പിന്റെ ഇടപെടലും നടന്നു കാണും എന്ന് പ്രതീക്ഷിക്കുന്നു.
ഇന്ന് രാവിലെ ആ മനോഹരമായ ആദ്യ ഘട്ടത്തിന്റ ആദ്യ ചരിത്രം ഈ നാട് കുറിച്ചു. ചാനലുകൾ ഒന്നും ഇല്ലെങ്കിൽ എന്ത് ഇവിടത്തെ കുറച്ച് പിള്ളേർ രാഷ്ട്രീയം പോലും മറന്ന് നിൽക്കും…അതാണ് തിരുവനന്തപുരം..