മമ്മൂട്ടിയെ നായകനാക്കി 1992 ല്‍ ജയരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ജോണി വാക്കര്‍’.ജോണി വാക്കറില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായി ആയിരുന്ന ‘കുട്ടപ്പായി’യെയും മലയാളികള്‍ പെട്ടന്നങ്ങനെ മറക്കാന്‍ ഇടയില്ല.രണ്ട് ദിവസം മുന്‍പ് മലയാള സിനിമാ പ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക് മ്യൂസിക് ഡാറ്റാബേസില്‍ ജോണിവാക്കറിലെ കുട്ടപ്പായി ഇപ്പോഴെവിടെയാണെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. ആ കഥാപാത്രം ചെയ്ത നടന്‍ ആരാണെന്നും അദ്ദേഹത്തിന്റെ സ്വദേശം എവിടെയാണെന്നുമൊക്കെ ചിലര്‍ അന്വേഷിച്ചു. പലരും പല പേരുകളും അദ്ദേഹത്തിന്റേതായി പറഞ്ഞു. ഒടുവില്‍ കുട്ടപ്പായിയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.കുട്ടപ്പായി ആയി വേഷമിട്ടത് നീലകണ്ഠന്‍ എന്ന ബാലതാരമാണ്. തമിഴ്‌നാട് സ്വദേശിയായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ജപ്പാനില്‍ ഡാന്‍സ് മാസ്റ്ററായി ജോലി ചെയ്യുകയാണ് താരം.പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ച ചെയ്യുന്ന സിനിമകളിലൊന്നാണ് ജോണി വാക്കര്‍. ജോണിയുടെ മരണശേഷം ജോണി ഇവിടെ ജീവിക്കുന്നു ബോര്‍ഡ് എസ്‌റ്റേറ്റിന് പുറത്ത് തൂക്കിക്കൊണ്ട് നിറകണ്ണുകളോടെ നില്‍ക്കുന്ന കുട്ടപ്പായിയില്‍ ആണ് ജോണി വാക്കര്‍ അവസാനിക്കുന്നത് തന്നെ. ചെറുപ്പക്കാരനായ ഒരു നാടന്‍ കഥാപാത്രം. ജോണിയുടെ കഥാപാത്രത്തിന്റെയത്ര തന്നെ പ്രാധാന്യം ചിത്രത്തില്‍ കുട്ടപ്പായിക്കുമുണ്ടായിരുന്നുഇതിനിടെ കുട്ടപ്പായി എന്ന കഥാപാത്രത്തെ ആസ്പദമാക്കി ജോണി വാക്കര്‍ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് ജയരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോണി വാക്കര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ തന്റെ ഫാമിന്റെ താക്കോല്‍ കുട്ടപ്പായിയെ ഏല്‍പ്പിച്ചിട്ടാണ് ജോണി പോകുന്നത്. ജോണിയുടെ അസാന്നിധ്യത്തില്‍ കുട്ടപ്പായി അവിടെ ജീവിക്കുന്നത് എങ്ങനെയന്നും അദ്ദേഹത്തിന്റെ യാത്ര എങ്ങനെയാകുമെന്ന ആലോചനയുമാണ് രണ്ടാം ഭാഗത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ജയരാജ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. എന്നാല്‍ പിന്നീട് ഈ പ്രോജക്‌ട് പുരോഗമിച്ചില്ല.