ഡോക്‌ടര്‍മാരടക്കം 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ചത്
ഏഴ് ഡോക്‌ടര്‍മാര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 150 ലേറെ ജീവനക്കാര്‍ ഇതിനോടകം കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. നാല്‍പ്പത് ഡോക്‌ടര്‍മാര്‍ ക്വാറന്റെെനിലാണ്.ആശുപത്രിയിലെ സേവനങ്ങള്‍ താളംതെറ്റുന്ന വിധത്തിലാണ് തിരുവനന്തപുരത്തെ കോവിഡ് വ്യാപനം. സ്ഥിതി അതീവ ഗുരുതരമാണ്. ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. അനാവശ്യമായി രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പുകാരെ അനുവദിക്കില്ല. ആറു ദിവസത്തിനിടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.സര്‍ജറി, ഓര്‍ത്തോ, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് രോഗികള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗബാധയെ കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കില്ല.ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും, എന്നാല്‍ ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താനാേ ആളുകള്‍ പുറത്തിറങ്ങാനോ പാടില്ല. പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ നല്‍കും. പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. തിരുവനന്തപുരത്ത് ഇന്നലെ 152 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.