മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍ നായികയായി വേഷമിടുന്നു. അശ്വിനി ദത്താണ് ചിത്രത്തിന്‍്റെ നിര്‍മ്മാതാവ്. 2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറിന് പോസ്റ്റ് പ്രൊഡക്ഷന്‍ കുറഞ്ഞത് ആറുമാസം എടുക്കുമെന്ന് അശ്വിനി ദത്ത് വ്യക്തമാക്കിയിരുന്നു. വൈജയന്തി ക്രിയേഷന്‍സ് 300 കോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ടെന്നും അതില്‍ ധാരാളം ഗ്രാഫിക്സ്, സിജിഐ ജോലികള്‍ ഉള്‍പ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും. മറ്റു നിരവധി ഭാഷകളിലേക്കുള്ള മൊഴിമാറ്റവും പരിഗണിക്കുന്നുണ്ട്. 300 കോടിക്ക് മുകളില്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ സാഹോ ആണ് പ്രഭാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. രാധാകൃഷ്ണ കുമാര്‍ ഒരുക്കുന്ന ആനുകാലിക രാധേശ്യമാണ് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയിരുന്നു.