ഇന്ന് ഇന്ത്യന്‍ സമയം എട്ടരക്ക് അലാവസ് vs ബാഴ്സലോണ മല്‍സരം നടക്കും.അലാവാസിന്‍റെ ഹോം ഗ്രൌണ്ടായ മെന്‍റിസൊറോസയില്‍ വച്ചാണ് മല്‍സരം നടക്കുക.കിരീടം നഷ്ട്ടപ്പെട്ട ബാഴ്സലോണയില്‍ ഇപ്പോള്‍ ചേരിപോരും അഭിപ്രായഭിന്നതയും ഇപ്പോള്‍ രൂക്ഷമാണ് . ഇന്നതെ മല്‍സരത്തിന്റെ ഫലം എന്തായാലും പോയിന്‍റ് പട്ടികയില്‍ ബാഴ്സലോണ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തും.അലാവസ് പതിനഞ്ചാം സ്ഥാനത്താണ്.ഈ സീസണില്‍ ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ വിജയം നേടിയത് ബാഴ്സലോണയായിരുന്നു.സീസണിന്‍റെ പകുതിക്ക് വന്ന ബാഴ്സലോണ മാനേജര്‍ ക്വിക്കി സെത്തിയെന് ഇപ്പോള്‍ ഭാരിച്ച ഉത്തരവാദിത്വമാണ്.നാപൊളിയെ നേരിടുന്നതിന് മുന്നേ നല്ലൊരു വിജയം നേടി ടീമിന് നഷ്ട്ടപ്പെട്ട ആത്മവിശ്വാസവും പ്രസരിപ്പും വീണ്ടെടുക്കാന്‍ പറ്റിയ അവസരമാണ് മെസ്സിക്കും കൂട്ടര്‍ക്കും ലഭിച്ചിട്ടുള്ളത്.