കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,724 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,92,915 ആയി.648 മരണം കൂടി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ മരണസംഖ്യം 28,732 ആയി.
ഇത് വരെ 7,53,049 പേര് രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്ക്.മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലായുള്ളത്. 3,27, 031 കോവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലും 1,80,643 കോവിഡ് ബാധിതര്‍ തമിഴ്നാട്ടിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. എന്നാല്‍ ഇതുവരെ സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
You might also like