ഇന്ന് പൈ ദിനം

0

ജൂലൈ 22 പൈ ദിനം

ജൂലൈ 22 , ഇന്ന്‌
പൈ ദിനം ആയി ആചരിച്ചു വരുന്നു.
ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം. പ്രധാനമായും പൈ ദിനം മാർച്ച് 14, ജൂലൈ 22 എന്നീ രണ്ടു ദിനങ്ങളിൽ ആചരിച്ചു വരുന്നു.പ്രധാനമായും പൈ ദിനം മാർച്ച് 14ന് ആചരിക്കാൻ കാരണം ഈ തിയതി പൈയിലെ അക്കങ്ങളുമായി സാമ്യമുണ്ട് എന്നതിനാലാണ്. ‘മാസം/ദിവസം’ എന്ന രീതിയിൽ 3.14 എന്നാണ് ഈ തിയ്യതി കാണുന്നത്. 2015-ലെ പൈ ദിനത്തിൽ പൈയുടെ 5 അക്കങ്ങൾ കാണാം. മാസം/ദിവസം/വർഷം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയ്യതി 3/14/15 എന്നാണ് വായിക്കുന്നത്.22 ജൂലൈയാണ് പൈ ദിനമായി ആചരിക്കുന്ന മറ്റൊരു ദിവസം. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. അതിനാലാണ് ജൂലൈ 22 പൈ ദിനമായി ആചരിക്കുന്നത്,1989-ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്.ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്, ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി.2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി.2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. ഗൂഗിൾ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ ചിത്രീകരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.