അസം മുങ്ങിത്താഴുന്നു

0

വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് അസം. 56 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചതായി അസം സര്‍ക്കാര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 93 പേര്‍ മരിച്ചു. ബിഹാറില്‍ മഴക്കെടുതി തുടരുകയാണ്. പത്ത് ജില്ലകളെ സാരമായി ബാധിച്ചു.അസമിലെ 26 ജില്ലകള്‍ വെള്ളപ്പൊക്ക കെടുതിയിലാണ്. 56,64,499 പേരെ നേരിട്ട് ബാധിച്ചുവെന്ന് അസം സര്‍ക്കാര്‍ വ്യക്തമാക്കി. 587 ദുരിതാശ്വാസ ക്യാമ്ബുകളിലായി അരലക്ഷത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചു. 14 ലക്ഷം വളര്‍ത്തുമൃഗങ്ങളെയും ബാധിച്ചു. ബ്രഹ്മപുത്ര നദി അപകടനിലയും കവിഞ്ഞ് ഒഴുകുന്നു. കാസിരംഗ പാര്‍ക്ക് 92 ശതമാനവും വെള്ളത്തില്‍ മുങ്ങി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 16 സംഘങ്ങള്‍ അടക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.ബിഹാറില്‍ ഈസ്റ്റ് ചമ്ബാരന്‍, ഗോപാല്‍ ഗഞ്ച് തുടങ്ങി പത്ത് ജില്ലകളെ സാരമായി ബാധിച്ചു. കോസിയും ബാഗ്മതിയും അപകടനിലയും കവിഞ്ഞ് ഒഴുകുന്ന സാഹചര്യമാണുള്ളത്. ശനിയാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

You might also like
Leave A Reply

Your email address will not be published.