ഇന്ത്യ വന്‍ സേനാവിന്യാസത്തിനായി ഒരുങ്ങുന്നുവെന്ന് റിപ്പോ‌ര്‍ട്ടുകള്‍

0

പ്രകോപിപ്പിച്ചാല്‍ തിരിച്ചടി, അതിര്‍ത്തിയില്‍ ടി-90 ടാങ്കുകളും 40,000 സൈനികരെയും വിന്യസിക്കും: ചെെനയുടെ നീക്കം നിരീക്ഷിച്ച്‌ ഇന്ത്യ ചെെനയുടെ നീക്കം നിരീക്ഷിച്ചുവരികയാണ്. ദൗലത് ബേഗ് ഓള്‍ഡിയിലേക്കാണ് സേനാ വിന്യാസമെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. മിസൈലുകള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ടി-90 ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, സര്‍വ ആയുധങ്ങളുമായി ഒരു ബ്രിഗേഡ് സൈനികര്‍ (40,000) എന്നിവരെയാണ് ഇന്ത്യ വിന്യസിക്കുക. സുരക്ഷാ ഭീഷണി മുന്നില്‍കണ്ടാണ് ഇന്ത്യയുടെ നീക്കം.കവചിത വാഹനങ്ങള്‍, ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍സ്, എം-777 ഹൊവിറ്റ്‌സറുകള്‍, 130 എം.എം. തോക്കുകള്‍ എന്നിവ നിലവില്‍ ദൗലത് ബേഗ് ഓള്‍ഡിയിലുണ്ട്. പാംഗോംഗ് തടാകത്തിന് സമീപമുള്ള ഫിംഗര്‍ 14,15,16,17 എരിയകളില്‍ ചൈനീസ് സൈന്യം കടന്നുകയറിയ സമയത്താണ് ഈ വിന്യാസം നടത്തിയത്.ഇന്ത്യാ- ചൈന നിയന്ത്രണ രേഖയിലെ ഇന്ത്യയുടെ അവസാനത്തെ ഔട്ട്‌പോസ്റ്റായ ദൗലത് ബേഗ് ഓള്‍ഡി സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാരക്കോറം ചുരത്തിന് സമീപമാണ് ഈ ഔട്ട് പോസ്റ്റ്. ചിപ്- ചാപ് നദി, ഗല്‍വാന്‍- ഷൈയോക് നദികള്‍ കൂടിച്ചേരുന്ന പ്രദേശം എന്നിവയ്ക്ക് സമീപമാണ് ദൗലത് ബേഗ് ഓള്‍ഡി.ഇന്ത്യ ഇതുവഴി നിര്‍മിച്ചിരിക്കുന്ന ദര്‍ബുക്- ഷൈയോക്- ദൗലത് ബേഗ് ഓള്‍ഡി റോഡിന്റെ ഭാഗമായ ചില പാലങ്ങള്‍ക്ക് 46 ടണ്‍ ഭാരമുള്ള ടി-90 ടാങ്കുകളെ താങ്ങാന്‍ സാധിക്കില്ല. ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇവിടെക്ക് പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ നദിയിലൂടെയാണ് ഈ ടാങ്കുകളെ സൈന്യം എത്തിച്ചിരുന്നത്. ഇവിടെ ടി-90 ടാങ്കുകളുടെ ഒരു സ്‌ക്വാഡ്രണ്‍ (12 എണ്ണം) രൂപീകരിക്കുക എന്നാണ് സൈന്യത്തിന്റെ ലക്ഷ്യം.അതേസമയം, നിലവില്‍ ഇവിടെ നിന്ന് സേനകളെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ചൈനയുടെ നിയന്ത്രണത്തിലുള്ള അക്‌സായ് ചിന്നില്‍ വലിയ സേനാവിന്യാസം ചൈനീസ് സൈന്യം നടത്തിയിട്ടുണ്ട്. 50,000 സൈനികരും, ടാങ്കുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, മിസൈലുകള്‍ എന്നിവ ചൈന അവിടെ വിന്യസിച്ചിട്ടുണ്ട്.ചെെനയുടെ ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ കമാന്‍ഡര്‍ പറഞ്ഞു. ഈ പ്രദേശത്ത് ടാങ്കുകള്‍ വിന്യസിക്കാനുള്ള പ്രധാന കാരണം വടക്കു ഭാഗത്തു നിന്നുള്ള ചെെനീസ് നീക്കം തടയുക എന്നതാണെന്നും വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.മുമ്ബ് 1999ലെ നിയന്ത്രണരേഖ മറികടന്നെത്തിയ പാക് സൈന്യം ശ്രീനഗര്‍-കാര്‍ഗില്‍ ഹൈവെയിലേക്ക് ആക്രമണം നടത്താന്‍ തക്ക പൊസിഷനുകള്‍ കൈവശപ്പെടുത്തിയിരുന്നു. തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യം എത്തുന്നത് തടയാന്‍ ഈ നീക്കത്തിനാകുമായിരുന്നു. അന്ന് പ്രധാനപാത ഒഴിവാക്കി ദുര്‍ഘടമായ മലനിരയിലൂടെ ആയുധങ്ങളും വഹിച്ച്‌ നടന്നാണ് സൈന്യം അവിടെ എത്തിയത്. 21 വര്‍ഷങ്ങള്‍ക്കിപ്പുറം ദൗലത് ബേഗ് ഓള്‍ഡിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

You might also like
Leave A Reply

Your email address will not be published.