‘സോനുസൂദ് വില്ലന്‍ സിനിമയില്‍ മാത്രം ; ജീവിതത്തില്‍ അയാളാണ് യഥാര്‍ത്ഥ നായകന്‍’

0

തിരുപ്പതി: കാളകളെ കിട്ടാതെ പെണ്‍മക്കളെ ഉപയോഗിച്ച്‌ കൃഷിഭൂമി ഉഴുതേണ്ടി വന്ന കര്‍ഷകന് ട്രാക്ടര്‍ വാഗ്ദാനം ചെയ്ത് സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച്‌ തെലുങ്ക് ഹിന്ദി സിനിമകളിലെ വില്ലന്‍ സോനു സൂദ്. മണ്ണിലേക്ക് ഇറങ്ങിവന്ന താരം കഷകനെ നേരിട്ട് വിളിച്ച്‌ സംസാരിക്കുകയും അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ക്ഷേമാന്വേഷണങ്ങളും നടത്തി. ദാരിദ്ര്യം മൂലം തന്റെ രണ്ടു പെണ്‍മക്കളെ നിര്‍ത്തി കലപ്പ കൊണ്ടു നിലം ഉഴുതുന്ന കര്‍ഷകന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയത്.വീഡിയോ വൈറലാകുകയും സോനു സൂദ് ഇത് കാണുകയും ചെയ്തിരുന്നു. ”കര്‍ഷകര്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അവരെ സംരക്ഷിക്കണം. പെണ്‍കുട്ടികളെ അയാള്‍ പഠിക്കാന്‍ വിടട്ടെ. നാളെ രാവിലെ അയാളുടെ വയലില്‍ രണ്ടു കാളകള്‍ ഉണ്ടാകണം.” ഞായറാഴ്ച രാവിലെ തന്നെ സോനുസൂദ് ട്വിറ്ററില്‍ ഇങ്ങിനെ കുറിച്ചു. മിനിറ്റുകള്‍ക്ക് ഉള്ളില്‍ തന്നെ സോനു സൂദ് കര്‍ഷകനെ ഫോണില്‍ വിളിക്കുകയും ചെയ്തു.കര്‍ഷകനുമായി സംസാരിച്ച ശേഷം അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു. ” കുടുംബത്തിന് വേണ്ടത് കാളകളെയല്ല. അവര്‍ക്ക് ആവശ്യം ഒരു ട്രാക്ടറാണ്. അതുകൊണ്ട് വൈകിട്ട് തന്നെ നിങ്ങളുടെ നിലം ഉഴുതുമറിക്കാന്‍ ട്രാക്ടര്‍ എത്തും.” സോനു സൂദ് തന്നെ വിളിച്ചതായി കര്‍ഷകനും പറഞ്ഞു. സിനിമയില്‍ മാത്രമാണ് അയാള്‍ വില്ലന്‍ ജീവിതത്തില്‍ അദ്ദേഹം ഹീറോയാണെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.രാവിലെ തന്നെ വിളിച്ച സോനു സൂദ് വീട്ടില്‍ എത്ര പേര്‍ ഉണ്ടെന്നും പെണ്‍മക്കള്‍ എന്തിനാണ് പഠിക്കുന്നതെന്നും ചോദിച്ചു. താരം സംസാരിച്ചത് ഹിന്ദിയില്‍ ആയതിനാല്‍ എല്ലാം കൃത്യമായി മനസ്സിലായില്ലെന്നായിരുന്നു. താരത്തിന് തെലുങ്കും വശമില്ലായിരുന്നു. കര്‍ഷകന്‍ നാഗേശ്വര റാവുവിന്റെ പ്രതികരണം. നേരത്തേ അതിഥി തൊഴിലാളികളെ രക്ഷിക്കാന്‍ മുമ്ബോട്ട് വന്നയാളാണ് സോനു സൂദ്. ലോക്ക് ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ സോനു സൂദ് സ്‌പെഷ്യല്‍ ബസുകള്‍ അയച്ചിരുന്നത് വാര്‍ത്തയായിരുന്നു. ഒട്ടേറെ ഹിറ്റ് തെലുങ്ക് സിനിമയില്‍ വില്ലന്‍ വേഷമാണ് ചെയ്തിട്ടുള്ളയാളാണ് സോനുസൂദ്.

You might also like
Leave A Reply

Your email address will not be published.