ഇന്ത്യയില്‍ കോവിഡിനെ പ്രതിരോധിയ്ക്കാന്‍ വില കുറഞ്ഞ മരുന്നുമായി പ്രമുഖ മരുന്ന് നിര്‍മാണ കമ്ബനി

0

പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ഹെറ്റെറോ കോവിഡ് മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കി. ഫവിപിരവിര്‍ എന്ന ബ്രാന്‍ഡ് നാമത്തിലാണ് മരുന്ന് പുറത്തിറക്കിയത്. ഒരു ടാബ്ലെറ്റിന് 59 രൂപയാണ് ഈടാക്കുക എന്ന് കമ്ബനി അറിയിച്ചു.കോവിഡിനെതിരെയുളള ആന്റിവൈറല്‍ മരുന്നാണ് ഹെറ്റെറോ പുറത്തിറക്കിയത്. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരുടെ ചികിത്സയ്ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. അതായത് നേരിയ രോഗലക്ഷണങ്ങളുളളവര്‍ക്കാണ് സാധാരണയായി മരുന്നായി നല്‍കുന്നത്.മരുന്നിന്റെ ഉല്‍പ്പാദനത്തിനും വിപണനത്തിനും കമ്ബനിക്ക് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചിട്ടുണ്ട്. കോവിഫോറിന് (റെംഡെസിവിര്‍) ശേഷം കോവിഡ് ചികിത്സയ്ക്ക് വേണ്ടി ഹെറ്റെറോ വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മരുന്നാണിത്.

You might also like

Leave A Reply

Your email address will not be published.