കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 16,38,871 ആയി. ഇതില്‍ 5,45,318 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 10,57,806 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 779 പേര്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 35,747 ആയി ഉയര്‍ന്നു. ഇതില്‍ 5,000 മരണങ്ങളും സംഭവിച്ചത് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിലായിരുന്നു. കോവിഡ് മരണങ്ങളില്‍ ഇന്ത്യ ഇറ്റലിയെ മറികടന്ന് അഞ്ചാമത് എത്തി.രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
You might also like