വി എക്സ് 310 അഡ്വഞ്ചര്‍ ടൂറര്‍ അവതരിപ്പിച്ച്‌ സോണ്ടെസ്

0

ഇതിന് ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍, സിംഗിള്‍ സൈഡഡ് സ്വിംഗാആം, ഇലക്‌ട്രികലി ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്ക്രീന്‍ എന്നിവ ലഭിക്കുന്നു. പൂര്‍ണ്ണ-എല്‍ഇഡി ലൈറ്റിംഗും ബൈക്കിലെ പ്രീമിയം ഉപകരണങ്ങളുടെ പട്ടികയില്‍ ഒരു പൂര്‍ണ്ണ കളര്‍ഡ് റ്റി എഫ്‌ റ്റി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുന്നു.പൂര്‍ണ്ണ വലുപ്പത്തിലുള്ള ടൂറര്‍ പോലെ കാണപ്പെടുന്നുണ്ടെങ്കിലും വാഹനത്തിന്റെ ഭാരം വെറും 168 കിലോഗ്രാം ആണ്. ആകര്‍ഷകവും സ്പാര്‍ട്ടന്‍ രൂപത്തിലുള്ളതുമായ റോയല്‍ എന്‍‌ഫീല്‍ഡ് ഹിമാലയനേക്കാള്‍ 31 കിലോഗ്രാം ഭാരം കുറവാണിതിന്.ഇരുവശത്തും ഹാര്‍ഡ്‌കേസ് പാനിയറുകളും ഒരു ടോപ്പ് ബോക്സും, ടാങ്ക് ഫെയറിംഗിലേക്ക് സംയോജിപ്പിച്ച ക്യൂബിഹോളുകള്‍, ബോഷ് ABS -നൊപ്പം രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്ക് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍.

You might also like
Leave A Reply

Your email address will not be published.