കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന സേന കമാന്‍ഡര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഗാല്‍വാനില്‍ പട്രോളിംഗ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനങ്ങള്‍ ഇരുരാജ്യവും പരിഗണിക്കുന്നു
ചൈന അതിര്‍ത്തി കയ്യേറ്റം നടത്തിയ സ്ഥലങ്ങളില്‍ നിന്ന് പൂര്‍ണമായി പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു.സൗത്ത് ബ്ലോക്ക്- പി എല്‍ എയുടെ റോഡ് നിര്‍മാണം, ഫെെബര്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍, ലഡാക്കിലെ എല്‍ എ സിയില്‍ സോളാര്‍ പാനലുകളുടെ പോസ്റ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ ശ്രമങ്ങള്‍ ലഡാക്കില്‍ നടത്തിവരികയാണ്. ഈ സമയങ്ങളില്‍ പട്രോളിംഗ് നടത്തുമ്ബോള്‍ ഇരുരാജ്യങ്ങളുടെ സെെന്യങ്ങള്‍ വീണ്ടും അഭിമുഖീകരിക്കേണ്ടി വരുമെന്നും സെെനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.1993-1996 ഉഭയകക്ഷി കരാറുകള്‍ പ്രകാരം ഇരുവശത്തുമുള്ള പ്രവര്‍ത്തനങ്ങളൊന്നും യഥാര്‍ത്ഥ നിയന്ത്രണത്തിന്റെ പരിധി ലംഘിക്കാന്‍ പാടില്ല. മിനിമം സെെനികരെ ഇരുവശത്തും നിലനിറുത്താം. രണ്ട് വശങ്ങങ്ങളിലെയും പട്രോളിംഗ് കക്ഷികള്‍ തമ്മില്‍ സംഘര്‍ഷ സാദ്ധ്യതകള്‍ക്കിടവരുത്താത്ത പ്രവര്‍ത്തന സംവിധാനമാണിത്-മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.പട്രോളിംഗ് പോയിന്റായ 17 ഗോഗ്ര,പാങ്കോംഗ് ഇവിടങ്ങളിലെ സംഘര്‍ഷം കണക്കിലെടുത്ത് ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളാണ് ഇരുവശത്തുനിന്നും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ചെെനയും എല്‍ എ സിയില്‍ സെെനികരുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന മാപ്പുകള്‍ പരസ്പരും കെെമാറ്റം ചെയ്യുകയും പട്രോളിംഗ് പ്രോട്ടോക്കോളുകള്‍ അവതരിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ദീര്‍ഘകാല പരിഹാരം കണ്ടെത്താന്‍ സാധിക്കൂ.നേരത്തെ ഇന്ത്യന്‍ സെെന്യവും പി എല്‍ എയും തങ്ങളുടെ എല്‍ എസിയില്‍ മാസത്തില്‍ ഒരിക്കലാണ് പട്രോളിംഗ് നടത്തിയിരുന്നത്. ഇന്ന് ഇന്ത്യയും ചെെനയും എല്‍ എ സിവരെ അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമ്ബോള്‍ പട്രോളിംഗ് തീവ്രത വര്‍ദ്ധിക്കുക മാത്രമല്ല സംഘര്‍ഷവും വര്‍ദ്ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.ചുഷൂലില്‍ ചൈനീസ് അതിര്‍ത്തിക്കുള്ളിലെ മോള്‍ഡോയില്‍ 14-ാം കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘവും സിന്‍ചിയാംഗ് മിലിട്ടറി മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയൂ ലിന്‍ നയിച്ച ചൈനീസ് സംഘവും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയത്.മേയില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ ശേഷം ഇവര്‍ തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്‌ചയാണിത്. ജൂലായ് 14ന് 15മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയില്‍ തീരുമാനിച്ച പ്രകാരം സൈനിക പിന്‍മാറ്റം നടന്നിരുന്നില്ല. പിന്നീട് നയതന്ത്ര തലത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് വീണ്ടും കൂടിക്കാഴ്‌ചയ്‌ക്ക് അരങ്ങൊരുങ്ങിയത്.ജൂലായ് അഞ്ചിന് പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചയിലുണ്ടായ ധാരണകള്‍ അടിസ്ഥാനമാക്കി ഒന്നാം ഘട്ടത്തില്‍ ഗാല്‍വന്‍, ഹോട്ട്‌സ്‌പ്രിംഗ്, ഗോഗ്ര മേഖലകളില്‍ നിന്ന് ഇരുപക്ഷവും രണ്ടു കിലോമീറ്ററോളം പിന്‍മാറി. എന്നാല്‍ പാംഗോഗ് തടാകത്തിന് വടക്ക് ഫിംഗര്‍ എട്ടുമുതല്‍ അഞ്ചുവരെയുള്ള മേഖലകളിലെ സൈന്യങ്ങളെ പിന്‍വലിക്കുന്ന കാര്യത്തില്‍ ചൈന പിടിവാശി തുടരുന്നതാണ് രണ്ടാം ഘട്ട നടപടികള്‍ തടസപ്പെടാന്‍ കാരണം. നിയന്ത്രണ രേഖയായി നിശ്‌ചയിച്ചിട്ടുള്ള ഫിംഗര്‍ എട്ടുവരെ ഏപ്രില്‍ മാസത്തെ തത്സ്ഥിതി തുടരണമെന്നും പട്രോളിംഗിന് സാഹചര്യം വേണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം.അതിനിടെ വടക്കന്‍ ലഡാക് അതിര്‍ത്തിയില്‍ തണുപ്പ് വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് ഇന്ത്യന്‍ സൈനികര്‍ക്കുള്ള കമ്ബിളിക്കുപ്പായങ്ങള്‍ അടക്കമുള്ള വിന്റര്‍ കിറ്റുകള്‍ ലേയില്‍ എത്തിച്ചുതുടങ്ങി. സാധനങ്ങള്‍ കയറ്റിയ മിലിട്ടറി ട്രക്കുകള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിലവില്‍ ചൈന 20,000ല്‍ അധികം സൈനികരെ അതിര്‍ത്തിക്കടുത്ത് വിന്ന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഭീഷണി മുന്നില്‍ കണ്ട് ഇന്ത്യയും സന്നാഹം വര്‍ദ്ധിപ്പിച്ചു. നവംബര്‍ മുതല്‍ അതിശൈത്യകാലത്ത് ഇത്രയും സൈനികരെ അതിര്‍ത്തിയില്‍ നിലനിറുത്തുന്നത് ഇരുപക്ഷത്തിനും വെല്ലുവിളിയാണ്.