നഷ്ട പ്രണയത്തിന്റെ വേദന അനുവാചകരിൽ സൃഷ്ടിയ്ക്കുന്ന

0

നഷ്ട പ്രണയത്തിന്റെ വേദന അനുവാചകരിൽ സൃഷ്ടിയ്ക്കുന്ന “എന്റെ പ്രണയിനി ” എന്ന കവിത പുറത്തിറങ്ങി. ആറ്റിങ്ങൽ ,കടയ്ക്കാവൂർ – പാണന്റെമുക്ക് സ്വദേശിയും ഇപ്പോൾ മസ്ക്കത്ത് സോഹാർ ലിവയിൽ പ്രവാസിയുമായ കുമാരേട്ടന്റെ (സജീവ് കുമാർ) പുറത്തിറങ്ങുന്ന ആറാമത്തെ കവിതയാണ് എന്റെ പ്രണയിനി.യുഗാന്തരങ്ങൾക്കപ്പുറവും കാത്തിരിയ്ക്കാമെന്ന ഉറപ്പും ,പ്രണയത്തിന്റെ തീവ്ര വേദനയും സമ്മാനിയ്ക്കുന്ന ഈ കവിതയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ചെറിയ ഒരു കാലയളവ് കൊണ്ട് കുമാരേട്ടൻ എന്ന തൂലികാ നാമത്തിൽ അതി വിപുലമായ ആസ്വാദക വൃന്ദവും സൗഹൃദവലയും നേടി എടുത്തു സജീവ് കുമാർ .ഓർമ്മപ്പെടുത്തൽ ,തെരുവോരം ,കുട്ടിക്കാലം ,യാത്രാമൊഴി ,ഇഷ്ടം എന്നീ കവിതകളാണ് ഇതിന് മുൻപ് പുറത്തിറങ്ങിയത്. പ്രവാസ ജീവിതത്തിന്റെ ഉള്ളുരുക്കങ്ങളാൽ കുമാരേട്ടൻ അനുഭവിച്ച ജീവിത സമസ്യകളെ വരികളാക്കി മാറ്റിയ “പ്രവാസം” എന്ന അടുത്ത കവിതയും ഉടൻ പുറത്തിറങ്ങാനായി പണിപ്പുരയിലാണ് .അതിന് ശേഷം വിദ്യാലയ മുറ്റം ,കാലം ,എന്നീ കവിതകളും പുറത്തിറങ്ങും .നവാഗത ചലച്ചിത്ര സംഗീത സംവിധായകൻ ഷാജി ഭജനമഠം ആണ് എന്റെ പ്രണയിനിയുടെ സംഗീത സംവിധാനവും ,ദൃശ്യാവിഷ്ക്കാരവും നടത്തിയിരിയ്ക്കുന്നത്. ഈ കവിത ഹൃദയ സ്പർശിയായി ആലപിച്ചത് വിഭു വെഞ്ഞാറമൂട് ,ധന്യ എന്നിവർ ചേർന്നാണ്. മയൂഖ് മണിലാൽ ,മീനാക്ഷി വിജയകുമാർ എന്നിവർ ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. കവിത ആലാപനത്തിന് മിക്സിങ്ങ് നിർവഹിച്ചത് രാജ് കപൂർ (R K ഡിജിറ്റൽസ്) ആണ്

 

You might also like
Leave A Reply

Your email address will not be published.