കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റ നിര്‍ദേശപ്രകാരം സഹായ വസ്തുക്കളുമായി പ്രത്യേക സൈനിക വിമാനം ബുധനാഴ്ച ബൈറൂതിലെത്തി.ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹിെന്റ നേരിട്ടുള്ള മേല്‍നോട്ടമുണ്ടായിരുന്നു. ലബനാന് ആരോഗ്യ മന്ത്രി ഹമദ് ഹസനുമായി സംസാരിച്ച് അദ്ദേഹം സ്ഥിതി വിലയിരുത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം കുവൈത്തിെന്റ ഭാഗത്തുനിന്ന് ഉണ്ടാവും.ലബനീസ് മന്ത്രി കുവൈത്തിന് നന്ദി അറിയിച്ചു.കുവൈത്ത് അമീര്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരെട്ടയെന്ന് അദ്ദേഹം പ്രാര്‍ഥിച്ചു.100ലേറെ പേര് മരിക്കുകയും 4000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ ലെബനാന് സഹായവുമായി രംഗത്തെത്തിയിരുന്നു.