120 ടണ്‍ സാധനങ്ങളുമായി രണ്ടു വിമാനങ്ങള്‍ പുറപ്പെട്ടു.അടിയന്തര ദുരിതാശ്വാസം നല്‍കാനും ലബനാനിലെ സഹോദരങ്ങള്‍ക്കൊപ്പം നിലകൊള്ളാനും സൗദി ഭരണാധികാരി സല്മാന് രാജാവ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. കിങ് സല്മാന് റിലീഫ് സെന്ററാണ് ആദ്യഘട്ട സഹായവുമായി വിമാനങ്ങള്‍ അയച്ചത്.റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനങ്ങളില്‍ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ടെന്റ് കെട്ടാനുള്ള ഉരുപ്പടികള്‍, ഷെല്‍ട്ടര്‍ ബാഗുകള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ 120 ടണ്‍ സാധനങ്ങളാണുള്ളത്. ഇവയുടെ വിതരണത്തിനും മേല്‍നോട്ടത്തിനും കെ.എസ് റിലീഫ് സെന്ററിന് കീഴിലെ വിദഗ്ധ സംഘവും കൂടെയുണ്ട്.