ശ്രീനഗര്‍ : അവന്റെ മൃതദേഹമെങ്കിലും തിരിച്ചു നല്‍കണമെന്നാണ് സൈനികന്‍ ഷാകിര്‍ മന്‍സൂറിന്റെ പിതാവ് പറഞ്ഞു. സാമൂഹിക മാദ്ധ്യമത്തില്‍ പങ്കുവെച്ച ശബ്ദ സന്ദേശത്തിലാണ് മൃതദേഹം വിട്ടു നല്‍കണമെന്ന് പിതാവ് മന്‍സൂര്‍ അഹമ്മദ് വ്യക്തമാക്കിയത്.ഷാകിറിനായുള്ള അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ലന്ദൂര ഗ്രാമത്തില്‍ നിന്നും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പിതാവിന്റെ പ്രതികരണം.’ഞങ്ങളുടെ മകന്‍ നിങ്ങളുടെ കൂടെയില്ലെങ്കില്‍ അത് പറയൂ. അവനെ വധിച്ചെങ്കില്‍ മൃതശരീരമെങ്കിലും ഞങ്ങള്‍ക്ക് വിട്ടു തരൂ.’ – മന്‍സൂര്‍ അഹമ്മദ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.ഓഗസ്റ്റ് 2 നാണ് കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും സൈനികനായ ഷാകിര്‍ മന്‍സൂറിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. വീട്ടില്‍ നിന്നും ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്ബിലേയ്ക്ക് പോകുന്ന വഴിയാണ് ഇദ്ദേഹത്തിന് നേരെ ഭീകരരുടെ ആക്രമണം ഉണ്ടായത്.