പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും അമീര്‍ അറിയിച്ചു. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളും സംഭവത്തില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തി.ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ അനുശോചന സന്ദേശം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമീര്‍ അനുശോചന സന്ദേശം അയച്ചു.