ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാടണയാന്‍ അവസരം ഒരുങ്ങിയത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ നടപടി ക്രമങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചുഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബ് ആയവര്‍ക്കും നാട്ടില്‍ പോകാന്‍ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കാണ് ഫൈനല്‍ എക്സിറ്റ് ലഭിച്ചത്.രജിസ്റ്റര്‍ ചെയ്ത ബാക്കിയുള്ള ഈ ഗണത്തില്‍പെട്ടവരുടെ എക്സിറ്റ് നടപടിക്രമങ്ങളും ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.ഈ വര്‍ഷം തുടക്കത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന്‍ എംബസിയില്‍ ആരംഭിച്ചത്. നിരവധിയാളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു ബാച്ചിനാണ് നാട്ടില്‍ പോകാന്‍ ഇപ്പോള്‍ എക്സിറ്റ് വിസ ലഭിച്ചത്. ഇതില്‍ മലയാളികളും ഉണ്ട്.ഫൈനല്‍ എക്സിറ്റ് ലഭിച്ചവരില്‍ 549 പേര്‍ ഇഖാമ കാലാവധി തീര്‍ന്നവരാണ്. സ്പോണ്‍സര്‍ ഹുറൂബാക്കിയവര്‍, അതായത് ഒളിച്ചോടിയെന്ന് സ്പോണ്‍സര്‍ പരാതി കൊടുത്ത 3032 പേരും ഇക്കൂട്ടത്തിലുണ്ട്. ഹുറൂബിനും ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും പുറമെ, മത്‌ലൂബ് ആഥവാ പൊലീസ് കേസുള്ളവര്‍ക്കും നാടണയാം.