ലോകത്തിലെ ഏറ്റവും വലിയ റിയല്‍ എസ്​റ്റേറ്റ്​ ഡീല്‍

0

സ്ഥലം വാങ്ങലും വില്‍പനയും നമുക്ക് പുതുമയുള്ള കാര്യങ്ങളല്ല. ലോകത്തിലെ ഏറ്റവും വലിയ റിയല്‍ എസ്​റ്റേറ്റ് കച്ചവടം എപ്പോഴാണ് നടന്നത് എന്നറിയുമോ? അതാണ് 1867യില്‍ അമേരിക്ക നടത്തിയ ‘അലാസ്ക കച്ചവടം’. റഷ്യയില്‍നിന്ന് ഈ സ്ഥലം വാങ്ങിയത് ഒരു ഏക്കറിന് രണ്ട് സെന്‍റ്​ എന്ന നിരക്കിലായിരുന്നു. മൊത്തം 7.2 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ്​ അക്കാലത്ത്​ അലാസ്ക സ്വന്തമാക്കാന്‍ അമേരിക്ക കൊടുത്ത വില! അമേരിക്കയുടെ 50ാമത്തെ സംസ്‌ഥാനമായ അലാസ്ക എണ്ണ നിക്ഷേപത്താല്‍ അതിസമ്ബന്നമാണ്. 37.5 കോടി ഏക്കര്‍ വരുന്ന അലാസ്ക സംസ്ഥാനത്തിന് ഇന്നത്തെ നിരക്കില്‍ നൂറ്‌ ഡോളര്‍ ഏക്കറിന് വിലയിട്ടാല്‍ തന്നെ 37000 കോടി ഡോളര്‍ വിലവരും! ക്രീമിയന്‍ യുദ്ധത്തിനു ശേഷം ബ്രിട്ടനുമായി മറ്റൊരു യുദ്ധത്തിനായുള്ള പണ സമ്ബത്തിനായാണ്‌ റഷ്യ ഈ വില്‍പന നടത്തിയത്.1803ല്‍ ഫ്രാന്‍‌സില്‍നിന്ന് ലൂസിയാന, അമേരിക്ക മേടിച്ചതാണ് ചരിത്രത്തിലെ മറ്റൊരു ബിഗ് ഡീല്‍. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ്​ ആയിരുന്ന തോമസ് ജെഫേഴ്സണ്‍ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ് നെപ്പോളിയനില്‍നിന്ന് ഈ പ്രദേശം വാങ്ങിയത്. സ്പെയിനുമായുള്ള യുദ്ധത്തില്‍ നെപ്പോളിയന്‌ ഇതില്‍നിന്നുള്ള വരുമാനം വലിയ സഹായമായി. 1.5 കോടി അമേരിക്കന്‍ ഡോളറിനു വാങ്ങിയ ഈ അമേരിക്കന്‍ സംസ്ഥാനത്തി​െന്‍റ ഏറ്റവും കുറഞ്ഞ സ്ഥല മൂല്യം ഇന്ന് ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളറില്‍ അധികം വരും!.എന്നാല്‍, ഇവയെ എല്ലാം കവച്ചുവെക്കുന്ന ഒരു ഇടപാട് പോര്‍ചുഗീസും സ്പെയിനും തമ്മില്‍ നടത്തിയിരുന്നു. 1400, 1500 കാലഘട്ടങ്ങളില്‍ സ്പെയിനും പോര്‍ചുഗലും ആയിരുന്നു ലോകം വാണിരുന്നത്. ഇവരായിരുന്നു പുതു സ്ഥലങ്ങള്‍ കണ്ടെത്തുന്നവരില്‍ മുന്നില്‍നിന്നത്‌. കൊളമ്ബസിനെയും വാസ്കോ ഡ ഗാമയെയും ഒക്കെ അയച്ച്‌​ അമേരിക്കയും ഇന്ത്യന്‍ വന്‍കരയുമൊക്കെ കണ്ടെത്തുന്നതും പുതിയ നാവിക റൂട്ടുകള്‍ കണ്ടത്തിയതും ഈ രാഷ്​ട്രങ്ങളുടെ പണംകൊണ്ടാണ്. ടോര്‍ഡ്‌സില്ലസ് സന്ധിയില്‍ എത്തിയ ഇവര്‍ പുതുലോകം പങ്കിട്ടെടുത്തു. ഏഷ്യ വന്‍കരയിലെ പുതു പ്രദേശങ്ങള്‍ പോര്‍ചുഗീസ് അധീനതയിലും അമേരിക്കന്‍ വന്‍കര സ്പെയിനുമായി വീതം​െവച്ചു.1898ഓടെ ശക്തി ക്ഷയിച്ച ഇരു സാമ്രാജ്യങ്ങളുടെയും കോളനികള്‍ ഭൂരിഭാഗവും നഷ്​ടപ്പെട്ടിരുന്നു. സ്വാഭാവികമായും കരാറും ഇല്ലാതായി. ഒന്നാം ലോകയുദ്ധം കൊടുമ്ബിരിക്കൈാണ്ടിരുന്നപ്പോള്‍ അമേരിക്ക, ഡെന്മാര്‍ക്കില്‍നിന്ന് വാങ്ങിയ ഒരു ദ്വീപുണ്ട് -വിര്‍ജിന്‍ ദ്വീപുകള്‍. ഈ കന്യകാ ദ്വീപുസമൂഹം 1917ല്‍ ഡെന്മാര്‍ക്കില്‍നിന്ന് വാങ്ങിയത് രണ്ടര കോടി അമേരിക്കന്‍ ഡോളറിനാണ്. ജര്‍മനി ഈ തന്ത്രപ്രധാനമായ ദ്വീപു കൈയേറിയാല്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാകും എന്ന് മനസ്സിലാക്കിയ അന്നത്തെ പ്രസിഡന്‍റ്​ വൂഡ്രോ വില്‍‌സണ്‍ ടൂറിസം സാധ്യതകൂടി പരിഗണിച്ച്‌​ ഈ കച്ചവടം നടത്തുകയായിരുന്നു. അറ്റ്​ലാന്‍റിക്​ സമുദ്രത്തില്‍നിന്ന് കരീബിയന്‍ കടലിലേക്കുള്ള നിര്‍ണായക പാത കടന്നുപോവുന്ന ഈ ദ്വീപുസമൂഹം അമേരിക്കക്ക്​ വമ്ബിച്ച നേട്ടമായിരുന്നു.

You might also like
Leave A Reply

Your email address will not be published.