കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് കുവൈത്ത് എന്‍ജിനീയേഴ്സ് സൊസൈറ്റി താല്‍ക്കാലികമായി നിര്‍ത്തി
രാജ്യത്ത് എന്‍ജിനീയര്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ എന്‍ജിനീയേഴ്സ് സൊസൈറ്റിയില്‍നിന്ന് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അക്രഡിറ്റേഷന് മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മാത്രമാണ് കുവൈത്ത് എന്‍ജിനീയേഴ്സ് സൊസൈറ്റി എന്‍.ഒ.സി നല്‍കുന്നത്. വര്‍ക്ക് പെര്‍മിറ്റ് സമ്ബാദിക്കാനായി നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയത്. മാനവ വിഭവ ശേഷി സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എന്‍ജിനീയേഴ്സ് സൊസൈറ്റിയുടെ നടപടിയെന്ന് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സൊസൈറ്റി എന്‍.ഒ.സി നല്‍കാത്ത ചിലരും എന്‍ജിനീയര്‍ തസ്തിക സമ്ബാദിച്ചതായി കണ്ടെത്തി. വ്യാജരേഖ സമര്‍പ്പിച്ചാണ് ഇത് നേടിയത്.2018 മുതലാണ് എന്‍ജിനീയര്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്കണമെങ്കില് എന്‍ജിനീയേഴ്സ് സൊസൈറ്റിയുടെ എന്‍.ഒ.സി വേണമെന്ന് മാന്‍പവര്‍ അതോറിറ്റി നിബന്ധനവെച്ചത്. കുവൈത്ത് സര്‍ക്കാറിെന്റ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയവര്‍ക്കു മാത്രമേ എന്‍.ഒ.സി നല്‍കൂ. ഇന്ത്യയില്‍ എന്‍.ബി.എ അക്രഡിറ്റേഷന് ഉള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. എന്‍.ബി.എ അക്രഡിറ്റേഷന് ഇല്ലാത്ത കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേര് പ്രതിസന്ധി നേരിടുന്നു. എന്‍ജിനീയര്‍ അല്ലാത്ത മറ്റു തസ്തികയിലേക്ക് ജോലി മാറുകയോ നാട്ടിലേക്ക് മടങ്ങുകയോ ആണ് ഇത്തരക്കാര്‍ക്ക് മുന്നിലുള്ള വഴി.