വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്
ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എത്തുന്ന സോണറ്റിന്‍റെ അനൌദ്യോഗിക ബുക്കിംഗ് ചില ഇടങ്ങളില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.മുംബൈ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളിലാണ് അനൗദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ളത്. 12,000 രൂപ മുതല്‍ 25,000 രൂപ വരെ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. എന്നാല്‍ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ സോണറ്റ് ലിസ്റ്റ് ചെയ്‍തിട്ടില്ല. കിയ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വാഹനമാണ് സോണറ്റ്. ആന്ധ്രാ പ്രദേശില്‍ അനന്ത്‍പൂരിലെ അത്യാധുനിക ഉല്‍പ്പാദന യൂണിറ്റിലാണ് വാഹനത്തിന്‍റെ നിര്‍മ്മാണം.ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് വിപണിയിലെത്തുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയിരുന്നതിന് സമാനമായി ടൈഗര്‍ നോസ് ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്‌ലാമ്ബ് എന്നിവ എല്‍ഇഡിയിലാണ് തീര്‍ത്തിരിക്കുന്നത്. ബംമ്ബറിന്റെ താഴേക്ക് വരുമ്ബോള്‍ ഹണികോംമ്ബ് ഡിസൈനിലുള്ള എയര്‍ഡാം ഇതിനുതാഴെയായി റെഡ് ലൈനും നല്‍കിയിട്ടുണ്ട്.വളരെ സ്പോര്‍ട്ടിയും അഗ്രസീവുമായ രൂപകല്‍പ്പനയാണ് കിയ സോണറ്റിനുള്ളത്. നിര്‍മ്മാതാക്കളുടെ സിഗ്നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി ഡിആര്‍എല്ലുകളുമുള്ള ക്രൗണ്‍-ജുവല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാമ്ബുകള്‍ എന്നിവ വാഹനത്തിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നു.ഡ്യുവല്‍-ടോണ്‍ അലോയി വീലുകള്‍, റൂഫ് റെയിലുകള്‍, ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തില്‍ ഒരുക്കിയിരിക്കുന്നു. അഗ്രസ്സീവായി കാണപ്പെടുന്ന ഫ്രണ്ട് ഫാസിയയുമായി കിയ കോംപാക്‌ട്-എസ്‌യുവിക്ക് ഗംഭീരമായ ക്യാരക്ടര്‍ നല്‍കി.പിന്നില്‍ ഇന്റഗ്രേറ്റഡ് സ്പോയിലറും ഹാര്‍ട്ട്ബീറ്റ് എല്‍ഇഡി ടെയില്‍ ലാമ്ബുകളും, ഇരു ടെയില്‍ ലാമ്ബുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി ലൈറ്റ് ബാറുമായിട്ടാണ് എസ്‌യുവി വരുന്നത്.ഹ്യുണ്ടായ് വെന്യുവിലെ 1.5-ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 1.2 പെട്രോള്‍, 1.0-ലിറ്റര്‍ GDI ടര്‍ബോ-പെട്രോള്‍ എന്നിങ്ങനെ 3 എന്‍ജിന്‍ ഓപ്ഷനുകളാണ് കിയ സോണറ്റിലും. 5-സ്പീഡ് മാന്വല്‍, 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇത് കൂടാതെ ഇന്റലിജന്റ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (ഐഎംടി)-ലും കിയ സോണറ്റ് വിപണിയില്‍ എത്തും. ഏഴ് മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്‍റെ വില എന്നാണ് സൂചന.