ഇന്ത്യയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുവരാന്‍ അവസരം
യു.എ.ഇയിലേക്ക് ഏതു വിസക്കാര്‍ക്കും വരാന്‍ അനുമതിയായി. ഖത്തറിലേക്ക് വിമാന സര്‍വിസിന് എയര്‍ ബബ്ള് ധാരണ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.ബഹ്റൈനിലേക്ക് ചാര്‍േട്ടഡ് വിമാനങ്ങളില്‍ പ്രവാസികള്‍ എത്തിത്തുടങ്ങി. ഒമാനിലേക്കും റസിഡന്റ് വിസക്കാര്‍ക്ക് വരുന്നതിന് അനുമതിയുണ്ട്. സൗദി, കുവൈത്ത് അനുമതി ആയിട്ടില്ല. യു.എ.ഇയിലേക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐ.സി.എ) പെര്‍മിറ്റ് ആവശ്യമാണ്. ഇത് ഇല്ലാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ തടഞ്ഞ് തിരിച്ചയക്കും. കഴിഞ്ഞ ദിവസം നാലു മലയാളികളെ അബൂദബി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. റസിഡന്റ്, സന്ദര്‍ശക വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് വരാം. യു.എ.ഇ അംഗീകൃത ലാബുകളില്‍നിന്ന് 96 മണിക്കൂര്‍ മുമ്ബുള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം.ഖത്തറും ഇന്ത്യയും തമ്മില്‍ എയര്‍ ബബ്ള് ധാരണ ആയതോടെ ഖത്തര്‍ വിസയുള്ള ഏത് ഇന്ത്യക്കാരനും തിരിച്ചുവരാം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) അംഗീകാരമുള്ള മെഡിക്കല്‍ സെന്ററുകളിലെ 72 മണിക്കൂര്‍ മുമ്ബുള്ള കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണം.ബഹ്റൈനിലേക്ക് ആഗസ്റ്റ് 10 മുതല്‍ ചാര്‍േട്ടഡ് സര്‍വിസ് തുടങ്ങി. കേരളത്തില്‍നിന്ന് ഗള്‍ഫ് എയര്‍ ഇതിനകം മൂന്നു സര്‍വിസ് നടത്തി.നിലവില്‍ റസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കു മാത്രമാണ് അനുമതി. അതേസമയം, യാത്രക്കാര്‍ക്ക് സ്പോണ്‍സറുടെ എന്‍.ഒ.സി വേണമെന്ന നിബന്ധന കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു.തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണത്തിന് ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഞായറാഴ്ച മുതല്‍ രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. 10 ദിവസ ക്വാറന്റീന് നിര്‍ബന്ധമാണ്.ഒമാനിലേക്ക് ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവയാണ് സര്‍വിസ് നടത്തുന്നത്. യാത്രക്കാര്‍ വിദേശകാര്യ മന്ത്രാലയ അനുമതി വാങ്ങണം. ഇത് ട്രാവല്‍ ഏജന്‍സികള്‍ മുഖേന ലഭിക്കുന്നുണ്ട്. നിലവില്‍ റസിഡന്റ് വിസക്കാര്‍ക്ക് മാത്രമാണ് അനുമതി. നാട്ടില്‍ കോവിഡ് പരിശോധന നിര്‍ബന്ധമില്ല.കുവൈത്തിലേക്ക് ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങള്‍ക്ക് വിലക്കുണ്ട്. വൈകാതെ നീക്കുമെന്നാണ് സൂചന.സൗദിയിലേക്കും അനുമതിയില്ല. എന്നാല്‍, അവധിക്ക് നാട്ടില്‍ പോയ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് വരാം. കോവിഡ് വ്യാപനം കുറഞ്ഞാലേ മറ്റ് പ്രവാസികള്‍ക്ക് അനുമതി നല്‍കൂ എന്നാണ് വിവരം. രാജ്യത്തിന് പുറത്തുള്ളവരുടെ ഇഖാമയും റി എന്‍ട്രി വിസയും ആറു മാസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്.