അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ശനിയാഴ്ച വിരമിച്ച ഇന്ത്യയുടെ ഇതിഹാസ താരം എം.എസ് ധോണിക്ക് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റൊയുടെ ആദരം. അദ്ദേഹത്തിന്റെ ജന്മനാടായ ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ താമസക്കാര്‍ക്ക് പ്രത്യേക കിഴിവാണ് ഇന്നലെ ഒരു ദിവസത്തേക്ക് സൊമാറ്റൊ ഏര്‍പ്പെടുത്തിയത്. ഏത് ഭക്ഷണം ഓര്‍ഡര്‍ ചെയ്താലും പരമാവധി 183 രൂപവരെ കിഴിവായിരുന്നു ക്യാപ്റ്റന്‍ കൂളിനുള്ള സോമാറ്റോയുടെ ആദരം.
“ഇന്ത്യയ്ക്ക് ഒരു ഇതിഹാസത്തെ സമ്മാനിച്ച നഗരത്തിനുള്ള സമ്മാനം!” എന്നായിരുന്നു ഡിസ്കൗണ്ട് ഓഫര്‍ വെളിപ്പെടുത്തിയ ട്വീറ്റില്‍ സൊമാറ്റൊ കുറിച്ചത്. ഓഫര്‍ ഞായറാഴ്ച കാലഹരണപ്പെടുമ്ബോള്‍, 100 ശതമാനം കിഴിവ് രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഒരു ട്വിറ്റര്‍ ഉപയോക്താവിനോടുള്ള സൊമാറ്റോയുടെ പ്രതികരണം ഇപ്പോഴും ആളുകളെ ചിരിപ്പിക്കുകയാണ്.
“അദ്ദേഹം റാഞ്ചിയില്‍ നിന്നായിരിക്കാം വന്നത്, പക്ഷേ ഇന്ത്യ മുഴുവനും ഇതിഹാസത്തെ സ്നേഹിക്കുന്നു. ഇന്ത്യ മുഴുവന്‍ എന്തുകൊണ്ട് ഈ ഓഫര്‍ ലഭ്യമാക്കികൂടാ?” എന്നായിരുന്നു ട്വിറ്റര്‍ ഉപയോക്താവ് സൊമാറ്റോയോട് ചോദിച്ചത്. ഈ ചോദ്യത്തിന്റെ ഉത്തരമാണ് ആളുകളെ ചിരിപ്പിച്ചത്. “സഹോദരാ, എനിക്ക് അത്രയധികം പണമില്ല” എന്നായിരുന്നു സൊമാറ്റോയുടെ പ്രതികരണം.
സൊമാറ്റൊയുടെ പ്രതികരണത്തിന് ഒട്ടനവധി ലൈക്കുകളും കമന്റുകളുമാണ് ഇതിനോടകം ലഭിച്ചത്. സൊമാറ്റോയില്‍ നിന്നുള്ള ഇതിഹാസ മറുപടിയെന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ പ്രതികരണം. ചിലര്‍ സോമാറ്റോയുടെ സോഷ്യല്‍ മീഡിയ ടീമിനെ അഭിനന്ദിച്ചും രംഗത്തെത്തി. ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനു ശേഷം അത് ട്രാക്ക് ചെയ്യാനുള്ള വിന്‍ഡോയില്‍ ഡെലിവറി ബോയ്സിന്റെ ഐക്കണ്‍ ഏഴാം നമ്ബര്‍ ഗൗണ്‍ ആക്കിയും സൊമാറ്റൊ അദ്ദേഹത്തേോടുള്ള ആദരവ് പ്രകടിപ്പിച്ചു. തന്റെ ക്രിക്കറ്റ് കരിയറില്‍ ഏഴാം നമ്ബര്‍ ജഴ്സിയാണ് ധോണി അണിഞ്ഞിരുന്നത്.