റിയാദ് അമിര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദറാണ് ഇലക്ട്രോണിക് ആംബുലന്‍സ് സംവിധാനം ഉദ്ഘാടനംചെയ്തത്. സൗദി റെഡ് ക്രസന്റ് മേധാവി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖാസെമ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
“ഇലക്ട്രോണിക് മെഡിക് സിസ്റ്റം” എന്ന് വിളിക്കപ്പെടുന്ന ഈ സേവനം അടിയന്തിര കേസ് അഭ്യര്‍ത്ഥനകളോടുള്ള പ്രതികരണ സമയം കുറയ്ക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.റിയാദിലെ അടിയന്തര കേസുകള്‍ കൈകാര്യം ചെയ്യുന്ന 91 മെഡിക്കല്‍ സൗകര്യങ്ങളുമായി നൂതന സംവിധാനം ബന്ധിപ്പിക്കും.സേവനത്തിനായി ആംബുലേറ്ററി ടീമുകളുടെ തയ്യാറെടുപ്പ് പരിശോധിക്കുക, പുതിയ അലേര്‍ട്ടുകള്‍ സ്വീകരിക്കുക, അടിയന്തിര കേസുകളുടെ സൈറ്റുകളില്‍ എത്തിച്ചേരാനുള്ള മികച്ച റൂട്ടുകള്‍ ചാര്‍ട്ട് ചെയ്യുക എന്നിവ ഇതിന്റെ ഗുണങ്ങളാണ്.
You might also like