കിസ്വ താഴ്ത്തിയിടുന്നതിനു മുന്നോടിയായി കഅ്ബയുടെ ചുറ്റും ‘ശാദൂറാനി’ല്‍ വളയങ്ങള്‍ ഘടിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി
ബുധനാഴ്ചയാണ് കിസ്വ ഫാക്ടറി ജോലിക്കാരെത്തി വളയങ്ങള്‍ ഘടിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയത്. കിസ്വയുടെ വൃത്തിയും സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ ഹജ്ജിെന്റ മുമ്ബാണ് താഴ് ഭാഗത്തുനിന്ന് മൂന്നു മീറ്റര്‍ ഉയരത്തില്‍ ഉയര്‍ത്തി കെട്ടിയത്. താഴ്ത്തിയിടുേമ്ബാള് കിസ്വയുടെ അറ്റങ്ങള്‍ താഴ്ഭാഗത്തെ ശാദൂറാന് വളയത്തിലാണ് ഘടിപ്പിക്കുക. ഏതാനും ദിവസങ്ങള്‍ക്കു മുമ്ബാണ് കഅ്ബയുടെ പതിവ് അറ്റകുറ്റപ്പണികള്‍ ഇരുഹറം കാര്യാലയം പൂര്‍ത്തിയാക്കിയത്.