22,848,019 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.എട്ടുലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ആകെ 796,318 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ഒന്നരക്കോടിയോളം ആളുകള്‍ ഇതിനകം രോഗമുക്തി നേടുകയും ചെയ്തു. 15,500,291 പേരാണ് രോഗമുക്തി നേടിയത്.അമേരിക്കയില്‍ 5,745,283 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 177,351പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 3,086,371 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 112,423 ആയി. 2,653,407 പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 2,904,329 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 54,975 പേര്‍ മരിച്ചു. 2,157,941 പേര്‍ രോഗമുക്തി നേടി.ഉക്രെയ്ന്‍, ഇന്തൊനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും വ്യാപനം ശക്തമാണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയില്‍ ഇന്നലെ 288 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് ശക്തമാവുകയാണ്. ന്യൂസിലന്‍ഡില്‍ ഇന്നലെ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്‍ സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ വ്യക്തമാക്കി. വാക്സിന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി പങ്കാളിത്തം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.