പൃഥ്വിരാജ് നായകനാകുന്ന രാജ്യത്തെ ആദ്യ സമ്ബൂര്‍ണ വിര്‍ച്വല്‍ സിനിമ ഒരുങ്ങുന്നത് അഞ്ച് ഭാഷകളില്‍

0

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അടുത്ത മാസം ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുന്ന ചിത്രത്തില്‍ പൃഥ്വിയെ കൂടാതെ മറ്റൊരു നായക കഥാപാത്രം കൂടിയുണ്ട്. ഇതര ഭാഷകളില്‍ നിന്നുളള നടന്മാരെ ഇതിനായി സമീപിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു. പൃഥ്വിരാജാണ് ചിത്രത്തിന്റെ മറ്റൊരു നിര്‍മ്മാതാവ്. ബാഹുബലി പോലൊരു വമ്ബന്‍ സിനിമ ആയിരിക്കും ഇതെന്നും ലിസ്റ്റിന്‍ പറഞ്ഞു.ഹോളിവുഡ് സിനിമകള്‍ക്ക് ഉള്‍പ്പെടെ വിര്‍ച്വല്‍ രംഗങ്ങള്‍ ഒരുക്കിയ ഗോകുല്‍ രാജ് ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുക. പല വേഷങ്ങളിലായി എല്ലാ ഭാഷകളില്‍ നിന്നുളള താരങ്ങളും ചിത്രത്തില്‍ ഉണ്ടാകും.കഥ നടക്കുന്ന പശ്ചാത്തലം അടക്കമുളള മുഴുവന്‍ രംഗങ്ങളും സ്റ്റുഡിയോ ഫ്‌ളോറില്‍ സൃഷ്ടിക്കും. പിന്നീട് നടന്‍മാരെ വെച്ച്‌ ചിത്രീകരണം ആരംഭിക്കുമ്ബോള്‍ സംവിധായകന് മുന്നിലുളള മോണിറ്ററില്‍ പശ്ചാത്തലം ഉള്‍പ്പെടെയുളള രംഗമായിരിക്കും കാണുക. എല്ലാ താരങ്ങള്‍ക്കും എത്തിച്ചേരാന്‍ സൗകര്യപ്രദമായ രീതിയില്‍ ഹൈദരാബാദിലോ, ചെന്നൈയിലോ, കൊച്ചിയിലോ ആയിരിക്കും ചിത്രീകരണം.നേരത്തെ തന്നെ ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട പൃഥ്വിരാജ് വലിയ മുതല്‍മുടക്ക് വേണ്ടതിനെ തുടര്‍ന്ന് പിന്നീട് ചെയ്യാനായി നീട്ടിവെച്ചതായിരുന്നു ഈ ചിത്രം. എന്നാല്‍ കൊവിഡ് മൂലം മറ്റ് ചിത്രങ്ങളുടെ ഷൂട്ടിങ് വൈകുന്നതിനാലാണ് വിര്‍ച്വല്‍ സിനിമയിലേക്ക് താരം നീങ്ങിയത്.

You might also like
Leave A Reply

Your email address will not be published.