ഈ മാസം ആറു മുതല്‍ ഗസയില്‍ സയണിസ്റ്റ് സൈന്യം ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിവരികയാണ്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തെല്‍ അവീവില്‍ എത്തുന്നതിന് തൊട്ടുമുമ്ബാണ് ഇസ്രയേലിന്റെ ഏറ്റവും പുതിയ ആക്രമണം റിപോര്‍ട്ട് ചെയ്യപ്പെട്ടത്.തിങ്കളാഴ്ച പുലര്‍ച്ചെ ഹമാസ് കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയതായും ഹമാസ് തുരങ്കത്തേയും ചില സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നുംഇസ്രയേല്‍ സൈന്യം അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.