ക്ലബ്ബില്‍ നിന്ന് പുറത്തുപോകാനുള്ള വഴി തുടരുന്നതിനാല്‍ പ്രീ-സീസണ്‍ മെഡിക്കല്‍ പരിശോധനകള്‍ ഒഴിവാക്കുമെന്ന് ലയണല്‍ മെസ്സിയും നിയമസംഘവും ബാഴ്‌സലോണയെ അറിയിച്ചു
2020-21 കാമ്ബെയ്‌നിനായി ബ്ലൂഗ്രാന ഒരുങ്ങാന്‍ തുടങ്ങി, നിരവധി കളിക്കാര്‍ ഇതിനകം പ്രീ-സീസണ്‍ പരിശീലനത്തിനായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സ്റ്റാന്‍ഡേര്‍ഡ് പ്രീ-സീസണ്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ക്കായി ബാഴ്സ കളിക്കാര്‍ എത്തിത്തുടങ്ങി അവരുടെ കൂട്ടത്തില്‍ മെസ്സി മാത്രം ഉണ്ടാകില്ല.33 വയസുകാരന്‍ ക്ലബ്ബില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ കറ്റാലന്‍ ടീമില്‍ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡുമായി കൂടിക്കാഴ്ച നടത്തണം.ക്ലബ് മെസ്സിയുമായി ചര്‍ച്ച ചെയ്യാന്‍ നടത്താത്ത അവസ്ഥയാണ് ഇപ്പോള്‍ കണ്ട് വരുന്നത്.ഫ്രീ ട്രാന്‍സ്ഫര്‍ വഴി പോകും എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞെതെങ്കിലും ഇപ്പോള്‍ ട്രാന്‍സ്ഫര്‍ ഫീ ഈടാക്കാന്‍ അദ്ദേഹവും നിയമ സംഘങ്ങളും സമ്മതം മൂളിയിരുന്നു.