ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്നും ഉള്ളതെല്ലാം വാരിപ്പെറുക്കി നാടുവിടുകയാണവര്‍. പെട്ടിമുടിയില്‍ കഴിഞ്ഞ വര്‍ഷവും ശക്തമായ മഴയായിരുന്നതിനാല്‍ ഒാണാഘോഷമുണ്ടായിരുന്നില്ല.പ്രിയപ്പെട്ട 70 പേരുടെ വേര്‍പാട് മനസില്‍നിന്ന് മായാതെയാണ് കാളിയമ്മയും, രാജുവും രാജമലയിറങ്ങാന്‍ തീരുമാനിച്ചത്. ഓണാഘോഷത്തിന്റെ അലയൊലികളില്ലാതെ ചിതറിക്കിടക്കുന്ന കാഴ്ചകളാണ് പെട്ടിമുടി നിറയെ.