സംസ്ഥാനത്ത് ഇതുവരെ കോവിഡ് രോഗബാധയില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കഴിഞ്ഞു
തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്.കേരളത്തില്‍ തിങ്കളാഴ്ച 1530 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതോടെ 23,488 പേരാണു രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്തു മരിച്ചത് 294 പേരാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,477 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്ൈറനിലും 19,366 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച രണ്ടു പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി ഉണ്ടായതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 579 ആയി.