പബ്ജിയുള്പ്പടെയുള്ള 118 ആപുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നാണിത്. പബ്ജി മൊബൈല്‍, പബ്ജി ലൈറ്റ് എന്നിവയാണ് ഇന്ത്യയില്‍ നിരോധിച്ചത്. എന്നാല്‍, ആപ് നിരോധിച്ചുവെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും പബ്ജി കളിക്കാന്‍ സാധിക്കും പേഴ്സണല്‍ കമ്ബ്യൂട്ടറുകളില്‍ ഇപ്പോഴും പബ്ജി കളിക്കാം.മൊബൈലില്‍ സൗജന്യമായ പബ്ജിക്ക് പി.സിയില്‍ 999 രൂപ നല്‍കണം. ഇതിനോടൊപ്പം ഇന്റല്‍ കോര്‍ ഐ 5 പ്രൊസസര്‍ കരുത്ത് പകരുന്ന 8 ജി.ബി റാമുള്ള കമ്ബ്യൂട്ടറും 2 ജി.ബിയുടെ ഗ്രാഫിക്സ് കാര്‍ഡും വേണം.