സൗജന്യ വെബ്‌സൈറ്റ്, ഡൊമെയ്ന്‍, ഇമെയില്‍ സേവനം എന്നിവ ഉപയോഗിച്ച്‌ ഓണ്‍ലൈനില്‍ പ്രവേശിക്കാന്‍ യാഹൂ കമ്ബനി ഉപയോക്താക്കളെ സഹായിക്കുന്നു

0

ഓഫറിന്റെ ഭാഗമായി, ഉപയോക്താക്കള്‍ക്ക് ഒരു വെബ്‌സൈറ്റ് ബില്‍ഡര്‍, വ്യക്തിഗത ഡൊമെയ്ന്‍ നെയിം, 1 ടിബി സ്‌റ്റോറേജ് സ്‌പേസ്, അഞ്ച് ഡെഡിക്കേറ്റഡ് ഇമെയില്‍ വിലാസങ്ങള്‍, ഒരു മൊബൈല്‍ അപ്ലിക്കേഷന്‍, ബിസിനസ്സ് പ്ലാന്‍ ക്രിയേറ്റര്‍, പ്രാദേശിക വര്‍ക്ക്‌സ് റിപ്പോര്‍ട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. അതില്‍ ബിസിനസ്സുകള്‍ ഓണ്‍ലൈനില്‍ എങ്ങനെ ദൃശ്യമാകുമെന്ന് കാണാന്‍ കഴിയും.

സ്ഥിരം ജീവനക്കാര്‍ക്ക് വി ആര്‍ എസ് പ്ലാനുമായി എസ് ബി ഐ

അതിനുപുറമെ കമ്ബനിയുടെ ചെറുകിട ബിസിനസ്സ് ടീമിലെ ബിസിനസ്സ് വിദഗ്ധരുമായി സംവദിക്കാനും എപ്പോള്‍ വേണമെങ്കിലും പിന്തുണ നേടാനും ഉപയോക്താക്കള്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന്‍ സമയവും ലഭിക്കും. ഈ ഓഫറിന് ഒരു വര്‍ഷത്തേക്ക് വാലിഡിറ്റി ഉണ്ട്. ഇതിനര്‍ത്ഥം ഈ സേവനത്തിലേക്ക് സബ്സ്ക്രൈബ് ചെയ്യുന്ന ബിസിനസ്സ് ഉടമകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മുകളില്‍ സൂചിപ്പിച്ച എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നാണ്.പ്രാരംഭ രീതിയില്‍ ഒരു വര്‍ഷത്തെ പദ്ധതി കാലഹരണപ്പെട്ടു കഴിഞ്ഞാല്‍ അവരില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഒരു സാധാരണ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് ഈടാക്കും. ഈ സവിശേഷ ഓഫര്‍ ബിസിനസിന് 2020 ഡിസംബര്‍ 31 വരെ മാത്രമേ വാലിഡിറ്റിയുള്ളൂ. ആ കാലയളവിനുശേഷം ബിസിനസുകള്‍ക്ക് മേലില്‍ ഈ ഓഫറിനായി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ കഴിയില്ല.അതിനുപുറമെ ടെക് റഡാറിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം, യുഎസിലെ ബിസിനസുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ വാലിഡിറ്റിയുള്ളൂ. എന്നാല്‍ ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ വമ്ബന്‍ കമ്ബനികള്‍ സമാനരീതിയില്‍ ഒരുവര്‍ഷത്തേക്ക് ഡൊമെയ്ന്‍ ഒഴികെയുള്ളവ തികച്ചും സൗജന്യമായി നല്‍കുന്നതിനാല്‍ ഈ തീരുമാനം മാറിയേക്കാനും സാധ്യതയുണ്ട്

You might also like
Leave A Reply

Your email address will not be published.