ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ്​ സ്ഥാനാര്‍ഥി കമല ഹാരിസിനെ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത്​ അമേരിക്കക്ക്​ അപമാനമാകുമെന്ന്​ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപ്

0

അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ രാജ്യത്തെ ആദ്യ വനിത ​പ്രസിഡന്‍റ്​ പദവിയിലെത്തിയാല്‍ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപി​െന്‍റ വിവാദ പരാമര്‍ശം.

‘ജനങ്ങള്‍ക്ക് ആര്‍ക്കും അവരെ ഇഷ്ടമല്ല. അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്‍റാകാന്‍ അവര്‍ക്ക് കഴിയില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, അത് നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ്’​- ട്രംപ് പറഞ്ഞു.

ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത്​ ചൈന ജയിക്കുന്നതുപോലെയാണ്​. ചരിത്രത്തില്‍ ലോകത്തെ ഏറ്റവും മികച്ച സമ്ബദ്​വ്യവസ്ഥയാണ്​ അമേരിക്ക. ചൈന പുറത്തുവിട്ട ​േപ്ലഗില്‍ രാജ്യത്തെ സമ്ബദ്​വ്യവസ്ഥ അടച്ചുപൂട്ടി. ഇപ്പോള്‍ അത്​ വീണ്ടെടുത്തിരിക്കുകയാണ്​. ബൈഡന്‍ ജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതിന്‍െറ കാരണം ഇപ്പോള്‍ വ്യക്തമാണ്. അമേരിക്കയെ തകര്‍ക്കുന്ന നയങ്ങള്‍ മാത്രമറിയുന്നയാളാണ് ബൈഡന്‍ എന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ട്രംപ് ആരോപിച്ചു.

​നേരത്തേയും ബൈഡനെയും കമല ഹാരിസിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ ട്രംപ്​ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ചൈനയുമായി ഇവര്‍ക്ക്​ ഇടപാടുകളുണ്ടെന്നും വിമര്‍ശനമുയര്‍ത്തി. ​കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടത് പക്ഷക്കാരിയാണെന്നും വൃത്തികെട്ട സ്​ത്രീയാണെന്നുമുള്ള ട്രംപി​െന്‍റ സ്​ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഡെമോക്രാറ്റിക്കുകള്‍ രംഗ​െത്തത്തിയിരുന്നു. നവംബറിലാണ്​ യു.എസില്‍ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

You might also like
Leave A Reply

Your email address will not be published.