ലോകം ഒരുപോലെ തല്ലും തലോടലും നല്‍കിയതാണ് കൊറോണാ പ്രതിരോധത്തിലെ സ്വീഡന്‍ മാതൃക

0

ലോക്ക്ഡൗണിന് വിസമ്മതിച്ച സ്വീഡന്റെ നടപടി ലോകമെമ്ബാടുനിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. അതേപോലെ, ലോക്ക്ഡൗണില്ലാതെ തന്നെ രോഗവ്യാപനം പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ചിലരെങ്കിലും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തങ്ങളായിരുന്നു ശരി എന്ന് ലോകത്തിന് മുന്നില്‍ സ്വീഡന്‍ തെളിയിച്ചിരിക്കുകയാണ്.ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും, ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും പിന്നീടും റൂള്‍ ഓഫ് സിക്സുപോലുള്ള പുതിയ നിയന്ത്രണങ്ങളുമായി വരികയും ചെയ്യുന്ന ബ്രിട്ടനില്‍ 843 കോവിഡ്രോഗികള്‍ ആശുപത്രിയില്‍ കിടക്കുമ്ബോള്‍, അവരില്‍ 80 പേര്‍ അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കഴിയുമ്ബോള്‍ ഇന്ന് സ്വീഡനില്‍ ഇന്റന്‍സീവ് കെയറിലുള്ളത് വെറും 13 കോവിഡ് രോഗികള്‍ മാത്രം. കഴിഞ്ഞ10 ദിവസങ്ങളായി സ്വീഡനിലെ പ്രതിദിന കോവിഡ് മരണസംഖ്യ കേവലം ഒന്നു മാത്രം.ഹേര്‍ഡ് ഇമ്മ്യുണിറ്റി കൈവരിക്കാന്‍ രോഗത്തെ പകരാന്‍ അനുവദിക്കുക എന്ന സ്വീഡന്റെ നയം കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. രോഗവ്യാപനത്തിന്റെ ആദ്യ കാലങ്ങളില്‍ ബ്രിട്ടനും ഇതേ നയമായിരുന്നെങ്കിലും പിന്നീടതില്‍ നിന്നും വ്യതിചലിച്ച്‌ ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങളുമായി എത്തുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് സ്വീഡന്റെ തീരുമാനം ശരിയായിരുന്നു എന്നാണ്.ഇതുവരെ 5,838 പേരാണ് കോവിഡ് മൂലം സ്വീഡനില്‍ മരണമടഞ്ഞത്. പ്രതിശീര്‍ഷ മരണനിരക്കില്‍ യൂറോപ്പില്‍ മൂന്നാം സ്ഥാനത്താണ് കേവലം 1 കോടി ജനങ്ങള്‍ മാത്രമുള്ള സ്വീഡന്‍. എന്നാല്‍, ജൂണ്‍ മാസം മുതല്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിയുകയാണ്. കഴിഞ്ഞ ബുധനാഴ്‌ച്ച സ്വീഡനില്‍ രേഖപ്പെടുത്തിയ മരണനിരക്ക് 10 ലക്ഷം പേരില്‍ 0.006 എന്നതയിരുന്നു. അതേ ദിവസം ബ്രിട്ടനിലേത് 0.17 ആയിരുന്നു. തങ്ങളുടെ പദ്ധതികള്‍ ക്രമപ്രകാരമുള്ളതും സുസ്ഥിരവുമായിരുന്നു എന്നാണ് സ്വീഡിഷ് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഡയറക്ടറും പകര്‍ച്ചവ്യാധി വിദഗ്ദനുമായ ജൊഹാന്‍ കാള്‍സണ്‍ പറഞ്ഞത്.പകര്‍ച്ചവ്യാധിയുടെ ആദ്യനാളുകളില്‍ രോഗം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വെല്ലുവിളികളായിരിക്കും ഉയര്‍ത്തുക. ആ സമയത്ത്, എന്നത്തേയും പോലെ സാധാരണ ജീവിതം നയിക്കുന്നതിലൂടെ ആളുകള്‍ക്ക് സ്വയം പ്രതിരോധശേഷി കൈവരിക്കുവാന്‍ ഇടവരും. കഴിയാവുന്നത്ര ആളുകള്‍ വീടുകളില്‍ ഇരുന്ന് ജോലിചെയ്യുവാന്‍ നിര്‍ദ്ദേശിച്ചെങ്കിലും സ്‌കൂളുകളും ബാറുകളും റെസ്റ്റോറന്റുകളുമൊക്കെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ആളുകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലം പാലിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുപോലെ ഷോപ്പുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നുമില്ല.ആദ്യമാദ്യം ശാസ്ത്രജ്ഞന്മാര്‍ ഈ നയത്തിന് എതിരായിരുന്നു. ഒരു കോടി ജനങ്ങളില്‍ 1,80,000 പേരെങ്കിലും മരണമടയും എന്നായിരുന്നു ആദ്യകാലങ്ങളിലെ പ്രവചനം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരണമടഞ്ഞത് കേവലം 5,838 പേര്‍ മാത്രം. തൊട്ടടുത്ത അയല്‍രാജ്യങ്ങളായ നോര്‍വേയിലും ഡെന്മാര്‍ക്കിലും കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ആദ്യകാലങ്ങളില്‍ ഇത് വൈറസിനെ നിയന്ത്രിക്കുന്നതില്‍ വിജയിച്ചു എങ്കിലും പിന്നീട് രോഗവ്യാപനം കൂടുകയായിരുന്നു.മറ്റ് സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ സ്വീഡനുമായുള്ള അതിര്‍ത്തികള്‍ തുറന്നെങ്കിലും നോര്‍വേയില്‍ രോഗവ്യാപനം കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചില ക്വാറന്റൈന്‍ നടപടികള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. രോഗപരിശോധനക്കായിരുന്നു സ്വീഡനില്‍ പ്രാധാന്യം നല്‍കിയിരുന്നത്. അതുകാരണംമുന്മാസങ്ങളില്‍ നടത്തിയിരുന്ന പരിശോധനകളുടെ മൂന്നിരട്ടി പരിശോധനകളാണ് ഇപ്പോള്‍ സ്വീഡനില്‍ നടക്കുന്നത്. അതുപോലെ രോഗബാധിതരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെ കണ്ടുപിടിക്കാനുള്ള ട്രാക്കിങ് സിസ്റ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

You might also like
Leave A Reply

Your email address will not be published.