കൊവിഡിനെതിരായ പോരാട്ടത്തില്‍ താന്‍ മികച്ച പ്രവൃത്തിയാണ് ചെയ്തതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

0

നെവാഡയിലെ തിര‍ഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. തന്റെ എതിരാളിയും ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ജോ ബൈഡനെ വിമര്‍ശിക്കുന്നതിനിടെയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന പക്ഷിപ്പനി സംബന്ധിച്ച്‌ നടത്തിയ പ്രതിരോധ പ്രവര്‍ത്തകള്‍ വന്‍ പരാജയമായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.ഇന്ത്യയെക്കാള്‍ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയത് യുഎസ് ആണ്. ഇന്ത്യക്കാള്‍ മാത്രമല്ല മറ്റ് വലിയ രാജ്യങ്ങളേക്കാളും. യുഎസിന് ശേഷം കൊറോണ വൈറസ് പരിശോധനയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. യുഎസ് ഇന്ത്യയെക്കാള്‍ 44 ദശലക്ഷം പരിശോധനകള്‍ അധികം നടത്തി.ഇന്ത്യയില്‍ 1.5 ബില്ല്യണ്‍ ജനങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ വിളിച്ച്‌ പറഞ്ഞത് ടെസ്റ്റിങ്ങില്‍ എത്ര മികച്ച പ്രവര്‍ത്തനമാണ് താങ്കള്‍ ചെയ്തതെന്നാണ്, ട്രംപ് പറഞ്ഞു.കൊവിഡ് വൈറസ് രാജ്യത്ത് വ്യാപിക്കുമ്ബോള്‍ ബൈഡനാണ് അധികാരത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ മരിച്ച്‌ വീഴുമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.വൈസ് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം സാമ്ബത്തിക മാന്ദ്യത്തിന് ശേഷം ഏറ്റവും മോശമായതും ദുര്‍ബലലുമായ സാമ്ബത്തിക നടപടികളാണ് സ്വീകരിച്ചതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെ വലിയ ഉയരങ്ങളില്‍ എത്തിച്ചതായും റാലിയില്‍ ട്രംപ് അവകാശപ്പെട്ടു.കഴിഞ്ഞ നാലുവര്‍ഷമായി അമേരിക്കയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുകയും സൈന്യത്തെ പുനര്‍നിര്‍മിക്കുകയും ചെയ്തു. മുമ്ബെങ്ങുമില്ലാത്ത വിധം ചൈനയ്ക്കൊപ്പം നില്‍ക്കാന്‍ രാജ്യത്ത പ്രാപ്തമാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.

Donald trump nominated for Nobel Peace Prize | Oneindia Malayalam

അതേസമയം രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളി അമേരിക്കന്‍ പ്രധാന അണുരോഗവിദഗ്ധരിലൊരാളായ ആന്റണി ഫൗസി രംഗത്തെത്തി. കണക്കുകള്‍ പലതും ആശങ്കയുണ്ടാക്കുന്നതാണെന്ന് ഫൗസി പറഞ്ഞു. കൊവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്നതിനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ അതിന് 2021 ആകേണ്ടി വരും. ഒരുപക്ഷേ 2021 ന്റെ അവസാനം വരെ. അതേസമയം കൊവിഡ് പ്രതിസന്ധി സംബന്ധിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നതിനല്‍ നിന്നും തന്നെ നിശബ്ദനാക്കാനുള്ള സമ്മര്‍ദ്ദമാണ് ഭരണകുടം നടത്തുന്നതെന്നും ഫൗസി പറഞ്ഞു. അമേരിക്കയിലെ മാത്രമല്ല ലോകത്തെ തന്നെ മുന്‍ നിരയിലുള്ള പകര്‍ച്ച വ്യാധി വിദഗ്ധരില്‍ ഒരാളാണ് ആന്റണി ഫൗസി.

You might also like
Leave A Reply

Your email address will not be published.