പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്മെന്റില്‍ ജില്ലയില്‍നിന്ന് 17182 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചു
34925 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനം വഴി അപേക്ഷിച്ചത്. 19941 സീറ്റാണ് ജില്ലയിലുള്ളത്. 2759 സീറ്റുകളാണ് ബാക്കിയുള്ളത്. ജനറല്‍ വിഭാഗത്തില്‍ 9847 സീറ്റിലും അലോട്ട്മെന്റ് പൂര്‍ത്തിയായി.ഇൗഴവ, തിയ്യ, ബില്ലവ വിഭാഗത്തില്‍ 855ല്‍ 852ഉം മുസ്ലിം വിഭാഗത്തില്‍ 816ല്‍ 815 സീറ്റിലും ആദ്യഘട്ട അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടു. എല്‍.സി, എസ്.ഐ.യു.സി, ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ 24, കൃസ്ത്യന്‍ ഒ.ബി.സി -11, ഹിന്ദു ഒ.ബി.സി -ആറ്, എസ്.സി -118, എസ്.ടി -1851, ഡിഫറന്റ്ലി ഏബിള്‍ഡ് -211, ബ്ലൈന്‍ഡ് -50, ധീവര -124, വിശ്വകര്‍മ -ഒന്ന്, കുശവന് -134, കുഡുംബി -149 എന്നിങ്ങനെയാണ് ആദ്യ അലോട്ട്െമന്റിനുശേഷം ഒഴിവുള്ള സംവരണ സീറ്റുകള്‍. മുന്നാക്കസംവരണം വഴിയുള്ള 1185 സീറ്റുകളില്‍ 1109 എണ്ണം ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടു. ശേഷിക്കുന്ന 76 സീറ്റ് ജനറല്‍ വിഭാഗത്തിലേക്ക് മാറും.ആദ്യ അലോട്ട്െമന്റില് ഉള്‍പ്പെട്ടവര്‍ക്ക് 19 വരെയാണ് പ്രവേശനം.ഒന്നാമത്തെ ഓപ്ഷന് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരംപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് അടക്കേണ്ട. അലോട്ട്മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ അടുത്തഘട്ടത്തില്‍ പരിഗണിക്കില്ല.കെണ്ടയ്ന്മെന്റ് സോണിലുള്ളവര്‍ക്കും കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പ്രവേശനത്തിെന്റ അവസാന തീയതിക്ക് മുമ്ബായി സ്കൂളുകളില്‍ ഹാജരാകാന്‍ കഴിയുന്നില്ലെങ്കില്‍ ഒണ്‍ലൈനായി പ്രവേശനം നേടാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ലഭ്യമാകും.കാന്‍ഡിഡേറ്റ് ലോഗിനിലെ online joining ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്ഡ് കോപ്പികള്‍ അപ്ലോഡ് ചെയ്യാം. ഇത്തരത്തില്‍ അപ്ലോഡ് ചെയ്താല്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് വേരിഫൈ ചെയ്ത് പ്രവേശന അനുമതി നല്‍കും. പ്രിന്‍സിപ്പലിെന്റ അനുമതി ലഭിച്ചാല്‍ ഫീസ് ഓണ്‍ലൈനായി കാന്‍ഡിഡേറ്റ് ലോഗിനിലെ fee payment ലിങ്കിലൂടെ അടയ്ക്കണം.