കോവിഡ് രോഗ വ്യാപനത്തെ നിയന്ത്രിക്കാനായതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ പ്രഖ്യാപിച്ചിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
പ്രസിഡന്റ് ജസീന്ത അര്ഡേണാണ് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച വിവരം അറിയിച്ചത്. തിങ്കളാഴ്ച രാജ്യത്ത് കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ഓക്ലന്ഡില് നിയന്ത്രണങ്ങള്‍ തുടരും. വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി പരിശോധിച്ച ശേഷമാകും ഓക്ലന്‍ഡിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് ഇതുവരെ 1,815 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 25 പേരാണ് ഇവിടെ രോഗബാധയേറ്റ് മരിച്ചത്.