റോഡിലേക്ക് ഇറക്കിക്കെട്ടിയ കാര്‍ഷെഡുകള്‍ പൊളിച്ചുനീക്കാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി കാമ്ബയിന് ആരംഭിച്ചു
കുവൈത്ത് സിറ്റി:ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ നിരവധി ഷെഡുകള്‍ പൊളിച്ചു. പൊതുസ്ഥലത്ത് അനധികൃതമായി നിര്‍മിച്ച പൂന്തോട്ടങ്ങളും നീക്കും. റിയല്‍ എസ്റ്റേറ്റ് അതിര്‍ത്തിക്ക് പുറത്ത് കാര്‍ ഷെഡുകള്‍ നിര്‍മിക്കുന്നത് മുനിസിപ്പല്‍ അനുമതിയോടെയാവണം.മൂന്ന് ദീനാറാണ് ഈ ലൈസന്‍സ് ലഭിക്കാനുള്ള ഫീസ്. മതിയായ നിബന്ധനകള്‍ പാലിച്ചുകൊണ്ട് വിദേശികള്‍ക്കും കാര്‍ ഷെഡിനുള്ള അനുമതി കരസ്ഥമാക്കാം. അനുമതി കൂടാതെ സ്ഥാപിക്കപ്പെടുന്ന ഷെഡുകള്‍ വീടുകള്‍ക്ക് മുന്നിലായാലും വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് മുന്നിലായാലും ഫ്ലാറ്റുകളോടനുബന്ധിച്ചുള്ളതായാലും പൊളിച്ചുമാറ്റും. അനധികൃത ഷെഡുകളുടെ ഉടമകള്‍ക്ക് ആദ്യം മുന്നറിയിപ്പ് നോട്ടീസ് നല്‍കും.നിശ്ചിത സമയത്തിനകം പൊളിച്ചുമാറ്റിയില്ലെങ്കില്‍ ഉടമയുടെ ചെലവില്‍ കൈയേറ്റ വിരുദ്ധ വിഭാഗം പൊളിക്കും.കാര്‍ഷെഡ് നിര്‍മിക്കുന്നതിനുള്ള അനുമതിക്ക് കെട്ടിട ഉടമയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപ്പാര്‍ട്മെന്റുകളില്‍ താമസിക്കുന്ന ചിലര്‍ മുനിസിപ്പല്‍ അനുമതി കൂടാതെ സ്വന്തം വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ഷെഡുകള്‍ നിര്‍മിക്കാറുണ്ട്. മറ്റു താമസക്കാര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നതിനാല്‍ ഇത്തരം പ്രവണതകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. സ്വകാര്യ പാര്‍പ്പിട മേഖല, ജംഇയ്യകള്‍, സ്കൂളുകള്‍, പൊതു പാര്‍ക്കുകള്‍ എന്നിവയോടനുബന്ധിച്ച് കാര്‍ ഷെഡുകള്‍ നിര്‍മിക്കണമെങ്കിലും മുനിസിപ്പല്‍ അനുമതി വാങ്ങിയിരിക്കണം.