ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ കോഴ്സിറയില്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രശസ്ത സര്‍വകലാശാലകളില്‍നിന്ന് വിവിധ കോഴ്സുകളിലായി 350 സര്‍ട്ടിഫിക്കറ്റുകള്‍ നേടി ലോക റെക്കോഡുമായി ആരതി രഘുനാഥ്
ആലുവ മാറമ്ബള്ളി എം.ഇ.എസ് കോളജ് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.കോവിഡ് ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികളുടെ പഠനം തുടര്‍ന്ന് പോകുന്നതിന് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ‘കോഴ്സിറ’ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുമുള്ള സൗകര്യം കോളജ് ഒരുക്കിയിരുന്നു.ഇതിലൂടെയാണ് മൂന്ന് മാസത്തിനുള്ളില്‍ ആരതി 350 സര്‍ട്ടിഫിക്കറ്റ് നേടിയത്. യൂനിവേഴ്സല്‍ റെക്കോഡ് ഫോറം ആരതിയുടെ കഴിവ് അംഗീകരിച്ച് ലോക റെക്കോഡ് സര്‍ട്ടിഫിക്കറ്റ് നല്കി.ജോണ്‍ ഹോക്കിന്‍സ് സര്‍വകലാശാല, ടെക്നിക്കല്‍ യൂനിവേഴ്സിറ്റി ഓഫ് ഡെന്മാര്ക്ക്, യൂനിവേഴ്സിറ്റി ഓഫ് വെര്‍ജിന, സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്, യൂനിവേഴ്സിറ്റി ഓഫ് കൊളറാഡോ, കൈസ്റ്റ്, യൂനിവേഴ്സിറ്റി ഓഫ് കോപന്ഹേഗന്, യൂനിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റര്‍, എമോറി യൂനിവേഴ്സിറ്റി തുടങ്ങിയവയില്നിന്നായിരുന്നു പഠനം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് ആരതി. എളമക്കര മാളിയേക്കല്‍ മഠത്തില്‍ എം.ആര്. രഘുനാഥിെന്റയും കലാദേവിയുടെയും ഏക മകളാണ്.ലോക റെക്കോഡില്‍ ഇടം പിടിച്ച വിദ്യാര്‍ഥിനിയെ കോളജില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.മാനേജ്മെന്റ് ചെയര്മാന് എം.എ. മുഹമ്മദ്, സെക്രട്ടറി അഡ്വ. എ.എ. അബുല്‍ ഹസന്, ട്രഷറര്‍ വി.എ. പരീത്, വൈസ് ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന്, പ്രിന്‍സിപ്പല്‍ ഡോ. അജിംസ് പി. മുഹമ്മദ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മന്‍സൂര്‍ അലി പി.പി, കോഴ്സിറ കോഓഡിനേറ്റര്‍ ഹനീഫ കെ.ജി, ബയോ സയന്‍സ് വിഭാഗം മേധാവി ഡോ. ഉമേഷ് ബി.ടി എന്നിവര്‍ സംസാരിച്ചു.