യു.എസിന്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്​ ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്ന ഒന്നാണെന്ന മേഗന്‍ മാര്‍കിലി​െന്‍റ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രംപ്

0

താന്‍ മേഗ​െന്‍റ ആരാധകനല്ലെന്നും അതിനാല്‍ അവരുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ്​ ട്രംപ്​ പ്രതികരിച്ചത്​. ഒപ്പം മേഗ​െന്‍റ ഭര്‍ത്താവും ബ്രിട്ടീഷ്​ രാജകുമാരനുമായ ഹാരിക്ക്​ സൗഭാഗ്യങ്ങള്‍ നേരുന്നുവെന്നും അത്​ അദ്ദേഹത്തിന്​ ആവശ്യം വരുമെന്നും ട്രംപ്​ പറഞ്ഞു.എ.ബി.സി​ ചാനലിന്​ മേഗനും ഹാരിയും സംയുക്തമായി നല്‍കിയ അഭിമുഖത്തിലാണ്​ അവര്‍ യു.എസ്​ തെരഞ്ഞെടുപ്പിനെ കുറിച്ച്‌​ സംസാരിച്ചത്​. എല്ലാ നാലുവര്‍ഷം കഴിയു​േമ്ബാഴും ഇനിവരാന്‍ പോകുന്ന തെരഞ്ഞെടുപ്പ്​ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന്​ പറയാറുണ്ട്​. എന്നാല്‍ ഇൗ തെരഞ്ഞെടുപ്പാണ്​​ യഥാര്‍ഥത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്​. വോട്ട്​ ചെയ്യു​േമ്ബാള്‍, നിങ്ങളുടെ മൂല്യങ്ങളാണ്​ അവിടെ പ്രവര്‍ത്തിക്കേണ്ടത്​. നിങ്ങളുടെ ശബ്​ദം കേള്‍ക്കുകയും വേണം എന്നായിരുന്നു​ മേഗ​െന്‍റ പ്രസ്​താവന.തെര​െഞ്ഞടുപ്പിനോട്​ അടുക്കു​േമ്ബാള്‍ പ്രചരണത്തി​െന്‍റ ഭാഗമായുള്ള വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും നെഗറ്റീവ്​ വാര്‍ത്തകളും ജനങ്ങള്‍ തള്ളണമെന്ന്​ ഹാരിയും പറഞ്ഞിരുന്നു.ബ്രിട്ടീഷ്​ കൊട്ടാരത്തില്‍ നിന്നുള്ള പദവികള്‍ ഒഴിഞ്ഞ ശേഷം ഹാരിയും മേഗനും കാലിഫോര്‍ണിയയിലാണ്​ താമസമാക്കിയിരിക്കുന്നത്​​.

You might also like
Leave A Reply

Your email address will not be published.