വെറുതെ ഒരു കോപ്ടര്‍… ആറ് മാസം കൊണ്ട് പത്തുകോടി വിഴുങ്ങിയ ഹെലികോപ്ടര്‍

0

കാറ്റ് വീശിയാലോ, മഴ മാനത്ത് കണ്ടാലോ പറക്കില്ല. വി.വി.ഐ.പികള്‍ക്ക് ചുറ്റിക്കറങ്ങാനും വ്യോമനിരീക്ഷണത്തിനുമടക്കം യാത്രാ ആവശ്യങ്ങള്‍ക്ക് മാത്രം.ആറ് മാസം കൊണ്ട് പത്തുകോടിയോളം രൂപ വാടകനല്‍കിയ കോപ്ടര്‍ പറന്നത് ആറ് വട്ടം മാത്രം. പറന്നാലും ഇല്ലെങ്കിലും വാടകയില്‍ കുറവില്ല. പ്രകൃതിദുരന്ത സ്ഥലങ്ങളിലേക്കുപോലും പറക്കാനാവാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെറുതേയിട്ടിരിക്കുകയാണ് . മാവോയിസ്റ്റ് വേട്ടയ്ക്കും ഉപയോഗിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റ് നിരീക്ഷണത്തിനു പോകുമ്ബോള്‍ കാണുന്നത് വനത്തിനു മുകളിലെ പച്ചപ്പ് മാത്രമാണ്. വനത്തിനുള്ളില്‍ ഒളിച്ചുകഴിയുന്ന മാവോയിസ്റ്റുകളെ കാണാനാവില്ല. കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകള്‍ കടന്നുകളയുമെന്ന് പൊലീസ് പറയുന്നു.ഏപ്രില്‍ ഒന്നിനാണ് പൊതുമേഖലാസ്ഥാപനമായ പവന്‍ഹാന്‍സില്‍ നിന്ന് എ.എസ് 365 ഡൗഫിന്‍എന്‍ ഇരട്ടഎന്‍ജിന്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത്. മാസം ഇരുപത് മണിക്കൂര്‍ പറക്കാന്‍ 1,44,60,000രൂപ വാടക. 18ശതമാനം ചരക്കുസേവന നികുതിയടക്കം 1,70,63,000രൂപ. 20മണിക്കൂറില്‍ കൂടിയാല്‍ മണിക്കൂറിന് 67,926രൂപവീതം നല്‍കണം. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ടെന്നാണ് അന്ന് പറഞ്ഞത്. മേയ് 9നും ജൂലായ് 21നും അവയവമാറ്റത്തിനുള്ള ഹൃദയവുമായി കോപ്ടര്‍ കൊച്ചിയിലേക്ക് പറന്നു. ചീഫ്‌സെക്രട്ടറി വിശ്വാസ്‌മേത്തയും ഡിജിപി ലോക്നാഥ്‌ബെഹറയുമൊത്ത് വിരമിക്കുന്നതിന്റെ തലേന്ന് ടോംജോസ് പമ്ബയിലേക്ക് വിവാദയാത്ര നടത്തിയതും ഈ കോപ്ടറിലാണ്. നാലുമാസം 80മണിക്കൂര്‍ പറക്കാമായിരുന്ന കോപ്ടര്‍ ഇതുവരെ പത്ത്മണിക്കൂര്‍ പോലും പറന്നിട്ടില്ല.

ചെലവ് ഭീകരം

ഫ്രഞ്ച് നിര്‍മ്മിതമായ 11സീറ്റുള്ള കോപ്ടറിന്റെ ഇന്ധനം, ക്രൂ, അറ്റകുറ്റപ്പണി, സ്റ്റാഫ്, പരിപാലനം, പാര്‍ക്കിംഗ് ഫീസടക്കമാണ് 1.70കോടി മാസവാടക. 2പൈലറ്റുമാര്‍, എന്‍ജിനീയറിംഗ് മെയിന്റനന്‍സ് ജീവനക്കാരടക്കം എട്ടുപേരുണ്ട്. കേരളം 1.70കോടിനല്‍കിയ കോപ്ടറിന് ഛത്തീസ്ഗഡില്‍ 85ലക്ഷമേ വാടകയുള്ളൂ.

You might also like
Leave A Reply

Your email address will not be published.