അമ്മയുടെ ഉദരത്തിലെ ഗര്‍ഭസ്ഥ ശിശുവിന്റെ അവസ്ഥ എങ്ങനെയായിരുന്നാലും കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ പിറന്നു വീഴുന്നതിനുള്ള സര്‍വ്വ അവകാശവും നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു

0

ബോണ്‍ അലൈവ് എന്നാണ് പുതിയ എക്സിക്യൂട്ടിവ് ഉത്തരവ് അറിയപ്പെടുന്നത്.ഭൂമിയില്‍ ജനിക്കുന്ന കുട്ടികളുടെ മുഴുവന്‍ സുരക്ഷിതത്വവും ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. പരാജയപ്പെട്ട ഗര്‍ഭച്ഛിദ്രം അതിജീവിച്ചു ജനിക്കുന്ന കുട്ടികള്‍ക്ക് മെഡിക്കല്‍ കെയര്‍ ലഭിക്കുന്നതിനും അവകാശമുണ്ടായിരിക്കും.വെര്‍ച്വലായി സംഘടിപ്പിച്ച നാഷനല്‍ കാത്തലിക് പ്രെയര്‍ ബ്രയ്ക്ക് ഫാസ്റ്റില്‍ വച്ചാണ് പ്രസിഡന്റ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കുക എന്നത് ധാര്‍മ്മിക ചുമതലയാണെന്ന് പ്രസിഡന്റ് പറഞ്ഞു.ട്രംപിന്റെ ഭരണകൂടം ഇതിനാവശ്യമായ ഫെഡറല്‍ ഫണ്ട് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി. എക്സിക്യൂട്ടീവ് ഉത്തരവിന്റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പുറത്തുവിട്ടിട്ടില്ല. ബോണ്‍ എലൈവ് ഇന്‍ഫന്റ് പ്രൊട്ടക്ഷന്‍ ആക്‌ട് കോണ്‍ഗ്രസില്‍ നിരവധി തവണ അവതരിപ്പിച്ചുവെങ്കിലും നിയമമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്.പ്രസിഡന്റ് ഒരിക്കല്‍ കൂടി ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ ഉറപ്പു നല്‍കിയതില്‍ പ്രൊ ലൈഫ് മാര്‍ച്ച്‌ ഫോര്‍ ലൈഫ് പ്രസിഡന്റ് ജീന്‍ മാന്‍സിനി കൃതജ്ഞ അറിയിച്ചു.

You might also like
Leave A Reply

Your email address will not be published.