ഇക്കോടൂറിസം പദ്ധതിക്ക് കുന്തിപ്പുഴയിലെ പാത്രക്കടവിന് താഴ്ഭാഗത്തെ കുരുത്തിച്ചാല്‍ പ്രദേശത്ത് സാധ്യത തെളിയുന്നു
ശനിയാഴ്ച താലൂക്കിലെ റവന്യൂസംഘത്തോടൊപ്പം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടീമംഗങ്ങള്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതു സംബന്ധിച്ച് വിശദമായൊരു പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍തന്നെ ജില്ലാഭരണകൂടത്തിനും ടൂറിസം വകുപ്പിനും സമര്‍പ്പിക്കും. സുരക്ഷക്കുള്ള കര്‍ശനനടപടികളോടെയാവും ടൂറിസം പദ്ധതി നടപ്പാക്കുക. നിയന്ത്രണമില്ലാതെ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ അപകടത്തില്‍പ്പെട്ട് മരിച്ചതിനെത്തുടര്‍ന്ന് ഇവിടെ സുരക്ഷാക്രമീകരണം ഉണ്ടാക്കാനും പ്രവേശനം നിയന്ത്രിക്കാനും ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിര്‍ദേശം നല്‍കിയിരുന്നു.സൈലന്റ് വാലിയില്‍നിന്ന് ഉദ്‌ഭവിച്ചിറങ്ങുന്ന കുന്തിപ്പുഴ കുത്തനെ താഴേക്ക് പതിച്ച് നുരഞ്ഞുപതഞ്ഞൊഴുകുന്ന ജലപ്രവാഹമാണ് കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം.വേനല്‍ക്കാലത്തുപോലും സൈലന്റ് വാലി വനമേഖലയില്‍ മഴ പെയ്താല്‍ കുന്തിപ്പുഴയില്‍ ജലവിതാനം ഉയരുന്നുവെന്നതാണ് ഇവിടത്തെ പ്രത്യേകത. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി. അജീഷ്, മാനേജര്‍ ജിതേഷ്, താലൂക്ക് തഹസില്‍ദാര്‍ ആര്‍. ബാബുരാജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.എന്‍. മുഹമ്മദ് റാഫി എന്നിവരടങ്ങുന്ന സംഘമാണ് ശനിയാഴ്ച കുരുത്തിച്ചാല്‍ പ്രദേശം സന്ദര്‍ശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസയും മുന്‍ പ്രസിഡന്റ് ഹു